സ്വന്തം ലേഖകൻ

കൊച്ചി : പോരാളി ഷാജി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ  ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് ഇന്നത്തെ മാധ്യമങ്ങളും, ബിസിനസ്സുകാരും , രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവുകളിലേയ്ക്കാണ് . ” സുഭാഷേ… എനിക്ക് യുകെയിലെ ഓൺലൈൻ പത്രത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് മുപ്പത്തയ്യായിരം പൗണ്ടാണ്  ( മുപ്പത്തിയഞ്ച് ലക്ഷം രൂപ  ) ,  കേസ്സ് മറ്റ് ആരും അറിയാതെ കോടതിക്ക് പുറത്ത് ഒതുക്കി തീർക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് പണം തരാം , അതോടൊപ്പം നിങ്ങളുടെ ബിസ്സിനസ്സിനെപ്പറ്റി നല്ല രീതിയിൽ വാർത്തയെഴുതി നിങ്ങളുടെ ബിസിനസ്സ് വളർത്തി ഞാൻ മൂലം ഉണ്ടായ സാമ്പത്തിക നഷ്‍ടം തീർത്തും തരാം, നിങ്ങൾക്ക് നഷ്‌ടം ഉണ്ടാകത്തില്ല , എന്നെപ്പോലെ ബുദ്ധിയുള്ള ഒരു പത്രക്കാരനല്ലേ വാക്ക് പറയുന്നത് , ഞാൻ എഴുതി തരാം … “.  ഇങ്ങനെ നീളുന്നു ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ തനിക്കെതിരെ കേസ് കൊടുത്ത അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ . ഇന്നത്തെ മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനായി എത്ര അപകടകരമായിട്ടാണ് മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് ഷാജന്റെ വാക്കുകളിൽ നിന്ന് പുറത്ത് വരുന്നത് .

പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ടെലിഫോൺ സംഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക  .

[ot-video][/ot-video]

തനിക്കെതിരെ പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ പുറത്ത് വന്നപ്പോഴും ഷാജൻ സ്കറിയ സ്ഥിരമായി ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഇവിടെ പ്രസക്തമാകുന്നത് . ” ഞാൻ ഒരിക്കലും സാമ്പത്തിക ലാഭത്തിനായി വാർത്തയെഴുതുകയോ , എഴുതാതിരിക്കുകയോ ചെയ്യില്ല , അങ്ങനെ ചെയ്തതായി നിങ്ങളുടെ കൈയ്യിൽ തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വരൂ , അന്ന് ഞാൻ ഈ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം ” . എന്നാൽ ഷാജൻ ആവശ്യപ്പെട്ട പണം പരസ്യയിനത്തിൽ തരാത്തതിന്റെ പേരിൽ സുഭാഷ് മാനുവൽ എന്ന യുകെയിലുള്ള മലയാളി ബിസ്സിനസ്സുകാരനെതിരെ പതിമൂന്ന് ദിവസം തുടർച്ചയായി വ്യാജവാർത്തയിടുകയും , അവസാനം ആ വാർത്തയ്‌ക്കെതിരെ സുഭാഷ് കൊടുത്ത കേസ്സിൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി വരുകയും ചെയ്തപ്പോൾ , കോടതിക്ക് പുറത്ത് കേസ്സ് ഒതുക്കി തീർത്ത് എന്നെ രക്ഷപെടുത്തണമെന്നും , താങ്കളുടെ ബിസ്സിനസ്സുകൾ വിജയിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു കരഞ്ഞു കാലുപിടിക്കുന്ന ഷാജന്റെ ശബ്ദമാണ് നമ്മൾക്ക് കേൾക്കാൻ കഴിഞ്ഞത് . ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഷാജൻ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് പത്രപ്രവർത്തനം നടത്തുന്ന വെറുമൊരു മഞ്ഞപത്രക്കാരനാണെന്ന് തെളിയാൻ .

എല്ലാ രാഷ്രീയക്കാർക്കെതിരെയും ,  മത നേതാക്കൾക്കെതിരെയും , കോടീശ്വരന്മാരായ ബിസ്സിനസ്സുകാർക്കെതിരെയും വാർത്തകൾ എഴുതി ഞാൻ നിക്ഷപക്ഷ മാധ്യമ പ്രവർത്തകനാണ് , കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവനാണ് , സത്യം പറയുന്നവനാണ് , ഭയമില്ലാതെ വാർത്തയിടുന്നവനാണ് എന്നൊക്കെ പേരെടുത്തുകൊണ്ട് എല്ലാവരിൽ നിന്നും ഒരേപോലെ  സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കുക എന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ഷാജൻ സ്കറിയ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഷാജന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നത് . പണം നഷ്‍ടപ്പെടുന്നു എന്നതിനെക്കാൾ ഉപരി കേസ്സിൽ തനിക്കെതിരെ വിധി വന്നാൽ താൻ ഇതുവരെ ഒളിച്ച് വച്ചിരുന്ന കപടമുഖം ഈ കോടതിവിധിയിലൂടെ പുറത്ത് വരുന്നതിനെയാണ് ഷാജൻ ഭയപ്പെട്ടിരുന്നത് .

തനിക്ക് പണം നൽകുന്ന ബിസ്സിനസ്സ് കൂട്ടാളികൾക്ക് വേണ്ടി അവരുടെ എതിർ പക്ഷത്ത് നിൽക്കുന്ന ബിസ്സിനസ്സുകാർക്കെതിരെ യുകെയിലുള്ള തന്റെ ഓൺലൈൻ പോർട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും , അവസാനം കേസ്സിൽ പെട്ട് കുടുങ്ങുമ്പോൾ പുറംലോകം അറിയാതെ ഇതുപോലെ പണം നൽകിയും , കരഞ്ഞു കാലുപിടിച്ചും കേസ്സ് ഒതുക്കി തീർത്തുകൊണ്ട് ബിസ്സിനസ് സുഹൃത്തായി തുടർന്നുകൊണ്ട് പണം തട്ടുന്ന തന്ത്രമാണ് ഷാജൻ സ്കറിയ മറ്റ്  എല്ലാ ബിസ്സിനസ്സുകാരോടും സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിക്ക് പുറത്ത് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും സുഭാഷ് മാനുവൽ തയ്യാറാകാതെ വന്നതാണ് ഷാജന് ഈ കേസ്സിൽ വിനയായത് . ഈ കേസ്സിൽ ഷാജനെ രക്ഷിക്കാൻ കൂട്ടായി നിന്നിരുന്ന ബിസ്സിനസ്സുകാരും ഷാജനും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെയും , വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള ഷാജന്റെ മാധ്യമ പ്രവർത്തനത്തിന്റെയും കൂടുതൽ തെളിവുകൾ വരും ദിനങ്ങളിൽ പുറത്ത് വരുന്നതായിരിക്കും .

അതോടൊപ്പം രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടിക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന കേരള ജനതയ്ക്കിടയിൽ വർഗീയത എഴുതി വിട്ട് അവരെ തമ്മിലടിപ്പിക്കുന്ന അപകടകരമായ മാധ്യമ പ്രവർത്തന രീതിയും ഷാജൻ കേരളത്തിലെ തന്റെ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു സാഹചര്യമാണ് . ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്കൊണ്ട് നോർത്ത് ഇന്ത്യൻ മോഡലിൽ കേരളത്തിൽ വർഗ്ഗീയ കലാപത്തിന് സഹായകരമാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനമാണ് ഷാജൻ ഇപ്പോൾ കേരളത്തിൽ  പരീക്ഷിച്ച് വരുന്നത് . ഇത് കേരളത്തിൽ ചോരപ്പുഴ ഒഴുകാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല .

ഷാജന്റെ അപകടകരമായ ഈ മാധ്യമപ്രവർത്തനത്തെ തുറന്നു കാട്ടുവാനാണ് പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് ഷാജൻ പണം നൽകി കേസ്സൊതുക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ പുറത്ത് വിട്ടത് .  പലപ്പോഴും ഷാജൻ എന്ന കപടമാധ്യമപ്രവർത്തകന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാതെ ന്യായീകരിച്ചിരുന്നവർ പോലും തങ്ങളുടെ സംസ്ക്കാര ശൂന്യതയെ പഴിച്ചുകൊണ്ട് ഇന്ന് ഷാജനെ കൈവിട്ടു കഴിഞ്ഞു . കേരളത്തെ വർഗ്ഗീയ കലാപത്തിലേയ്ക് തള്ളിവിട്ടുകൊണ്ട് സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്ന ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് എതിരെ വീണ്ടും കോടതിവിധി. നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നത് ഒരു കോടിയോളം രൂപ