ബെയ്ജിംഗ്:ഗര്‍ഭിണിയായ യുവതി ഹോട്ടലില്‍ നിന്നും കഴിച്ച സൂപ്പില്‍ ചത്ത എലിയുടെ ജഡം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്റ്റോറിന്‍റില്‍ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. എലിയുടെ ജഡമടങ്ങിയ സൂപ്പ് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പണം നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായും യുവതിയും കുടുംബവും ആരോപിച്ചു. റെസ്റ്റോറന്‍റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോയെന്നറിയാന്‍ ചെക്കപ്പ് നടത്തിയതായും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

Image result for woman-alleged-that-she-found-rat-in-soup

സംഭവം പുറത്തറിഞ്ഞതോടെ റെസ്റ്റോറന്‍റ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തിയെങ്കിലും എലികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ കാര്യത്തില്‍ എല്ലായിപ്പോഴും ഉത്തരവാദിത്തത്തോടെയാണ് പെരുമാറാറെന്നും അനിവാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റിലൂടെ റെസ്റ്റോറന്‍റ് വ്യക്തമാക്കിയിട്ടുണ്ട്. 759 റെസ്റ്റോറന്‍റുകളാണ് ചൈനയിലുടനീളം സിയാബു സിയാബുവിനുള്ളത്. ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പിന്‍റെ ചിത്രം വൈറലായതോടെ പലരും റെസ്റ്റോറന്‍റിനെതിരെ അമര്‍ഷവും ദേഷ്യവുമാണ് പ്രകടിപ്പിച്ചത്.