തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമുക്കിലെ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചെക്കാലമുക്ക് ‘സിന്ധു ഭവനിൽ’ രാഹുൽ പി. അശോക് (38) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.
ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കിനോട് ഘടിപ്പിച്ച നിലയിൽ പ്രവർത്തനസജ്ജമായ ഒളിക്യാമറ സ്ഥാപിച്ചായിരുന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ശ്രദ്ധയിൽ ക്യാമറ പെടുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മാർച്ചിൽ സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനായി പലതവണ ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.











Leave a Reply