ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ്ടണിൽ മരണമടഞ്ഞ റോബിൻ ജോസഫിന് മാർച്ച് 13 വ്യാഴാഴ്ച യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും. അന്നേദിവസം നോർത്താംപ്ടണിലെ സെൻ്റ് ഗ്രിഗറി ദി ഗ്രേറ്റ് കാത്തലിക് ചർച്ചിൽ (NN3 2HS) ഉച്ചയ്ക്ക് 12:00 മണിക്ക് പൊതുദർശനവും കുർബാനയും ഉണ്ടായിരിക്കും. തുടർന്ന് കിംഗ്സ്‌തോർപ്പ് സെമിത്തേരിയിൽ (NN2 8LU) മൃതസംസ്കാരം നടക്കും.

പള്ളിയുടെയും സെമിത്തേരിയുടെയും ലൊക്കേഷൻ താഴെ കൊടുത്തിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

23 വർഷം മുമ്പ് കുടുംബസമേതം യുകെയിൽ എത്തിയ  റോബിൻ ജോസഫിന് 48 വയസ്സായിരുന്നു പ്രായം. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ റോബിന്റെ മരണം പ്രാദേശിക സമൂഹത്തിൽ കടുത്ത വേദനയാണ് ഉളവാക്കിയത്.

റോബിൻ ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.