ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് ഡസൻ കണക്കിന് സൈനിക വിമാനങ്ങൾ എത്തിചേർന്നു. നിലവിൽ ലിങ്കൺഷെയറിന് മുകളിലൂടെ പരിശീലനം നടത്തുകയായിരുന്നു. കൊട്ടാരത്തെ പ്രതിനിധീകരിച്ച് ഒരു ലാൻകാസ്റ്റർ ബോംബർ ഉൾപ്പെടെ 30-ലധികം വിമാനങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. മെയ് 6 ന് നടക്കുന്ന രാജാവിന്റെ കിരീടധാരണത്തിനായുള്ള മുഴുവൻ ഫ്ലൈപാസ്റ്റിൽ 68 വിമാനങ്ങൾ ഉൾപ്പെടും. 1953-ലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിൽ ഫ്ലൈപാസ്റ്റിന്റെ 93-കാരനായ ഒരു വെറ്ററൻ പങ്കെടുത്തിരുന്നു.

ഡെർബിഷെയറിലെ മെൽബണിൽ നിന്നുള്ള വിരമിച്ച സ്ക്വാഡ്രൺ ലീഡർ ടെറൻസ് ഡെവി സ്മിത്ത് റിഹേഴ്‌സൽ പരുപാടിയിൽ ക്രാൻവെല്ലിലെ വിശിഷ്ടാതിഥിയായിരുന്നു. 70 വർഷം മുമ്പ് രാജ്ഞിയുടെ കിരീടധാരണത്തിൽ പങ്കെടുക്കുമ്പോൾ 23 വയസ്സുള്ള ആർ എ എഫ് ഫ്ലൈയിംഗ് ഓഫീസറായിരുന്നു ഡെവി സ്മിത്ത്. ആ സമയത്തെ സംഭവങ്ങളും ഓർമകളും അദ്ദേഹം പങ്കുവെച്ചു. പലവിധ പ്രതിസന്ധികൾ മുന്നിൽ ഉണ്ടായിരുന്നെങ്കിലും എല്ലാം അതിജീവിക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1953-ലെ എല്ലാ പൈലറ്റുമാരും താഴെയുള്ള വലിയ ജനക്കൂട്ടത്തിൽ ഇടിക്കാതിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും അത്രമാത്രം ശ്രദ്ധാപൂർവമായിരുന്നു ഇടപെടൽ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടന്ന കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഇപ്പോൾ നടക്കുന്ന ചടങ്ങിന് ആശംസകളും നേർന്നു.