രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്​ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ കാൻജിഭായ്​ സകരിയയുടെ മരണ വിവരം അറിയിച്ചത്​.

ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്​യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ​വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്​ഥയിൽ കുടുംബത്തിന്​ എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്​ദാനം ചെയ്​തു.
ചേതന്​ സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്​ടമായിരുന്നു.സയിദ്​ മുഷ്​താഖ്​ അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല.

  ലോകം ഞെട്ടിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 20 വയസ്; താലിബാന്‍ സർക്കാരിന്‍റെ സത്യപ്രതിജ്ഞയും ഇന്ന്...

അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്​ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്​ഥാനായി ഏഴ്​ മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്​ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ്​ സ്റ്റാഫുകൾക്കും കൊവിഡ് ​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ടൂർണമെന്‍റ്​ അനിശ്ചിത കാലത്തേക്ക്​ നീട്ടി​വെച്ചിരിക്കുകയാണ്​.