അനിൽ ബോസ് ചെയർമാനായ രാജീവ് ഗാന്ധി ബോട്ട് റേസ് ക്ലബ്ബിന്റെ പ്രവർത്തനം നിയമാനുസൃതമെന്ന് രാമങ്കേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി. 10 വർഷത്തെ നിയമ പോരത്തിനൊടുവിൽ ആണ് 2012ൽ നടത്തിയ വള്ളംകളി നിയമാനുസൃതമാണെന്നും ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയതായും കോടതി വിധിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നു ചേർന്നാണ് ഈ ജലമേള നടത്തിയിരുന്നത്.

കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ ഉൾപ്പോര് രാഷ്ട്രീയത്തിന്റെ ഇരയായായി ക്ലബ് ചെയർമാൻ അനിൽ ബോസിനെ തളർത്താൻ ബോട്ട് ക്ലബ്ബുമായി ഒരു ബന്ധവും ഇല്ലാത്ത പാർട്ടിക്കുള്ളിലെ ചില തല്പരകക്ഷികൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തിയ നീചപ്രവർത്തിയുടെ ഫലം ആണ് കഴിഞ്ഞ 10 വർഷമായി കുട്ടനാടൻ ജനതയുടെ ആവേശമായ രാജീവ് ട്രോഫിയുടെ മുടങ്ങി കിടപ്പ്. ഇതിനെതിരെ പ്രവർത്തിച്ചവർക്കെതിരെ ജനരോക്ഷം അടങ്ങാത്ത തുടരുന്നതിനിടയിലാണ് അനുകൂല വിധി വന്നിരിക്കുന്നതും.

ക്ലബ് ചെയർമാൻ അനിൽ ബോസ്സിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജീവ് ട്രോഫി ജലമേള
പത്തുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി കിട്ടി.
1985 ലെ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുട്ടനാടൻ സന്ദർശന സ്മരണക്കായി സംഘടിപ്പിച്ചു വന്നിരുന്ന ജലമേള ആണ്
രാജീവ് ഗാന്ധി ട്രോഫി ജലമേള
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നു ചേർന്നാണ് ഈ ജലമേള നടത്തിയിരുന്നത്.
തുടക്കകാലം മുതൽ ഇതിൻറെ ഭാഗമാണെങ്കിലും ഉത്തരവാദിത്വത്തിൽ വരുന്നത് 2008ൽ മാത്രമാണ് തുടർന്നുള്ള വർഷങ്ങളിൽ രാജീവ്ട്രോഫി ബോട്ട് റേസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ നേതൃത്വം നൽകുവാൻ കഴിഞ്ഞു.
2008 മുതൽ ചീഫ് കോർഡിനേറ്റർ ആയിരുന്നു .
സംഘാടകസമിതി ചെയർമാൻ , ക്ലബ് പ്രസിഡണ്ട് എന്നുള്ള നിലയിലും 2011ലും 2012ലും ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടുകൂടി ആണ് പരിപാടികൾ ക്രമീകരിച്ചത്
2012 ലെ ജലമേള ഭരണസമിതി തർക്കം ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചു ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്….
ഭരണസമിതിയിൽ തർക്കമില്ല എന്ന് ഉത്തമബോധ്യം ഉള്ളതിനാലും നിയമാവലി പ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലും ക്ലബ്ബ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2012 ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി ജലോത്സവം നടത്താൻ ആഗസ്റ്റ് 17 ന് കോടതി അനുമതി ഉത്തരവ് നൽകി.
കോടതിയുടെ അനുമതി നിലനിൽക്കെ നടത്തിയ പരിപാടികൾ നടന്നുകൊണ്ടിരിക്കെ തന്നെ ചില ഉദ്യോഗസ്ഥർ സംഘം ചേർന്ന് തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായി.
ക്ലബ്ബ് പ്രസിഡണ്ടായ ഞാനും ജനറൽ സെക്രട്ടറിയായ തങ്കച്ചൻ കാനച്ചേരിയുമടക്കം 21 പേർക്കെതിരെ പരിപാടി നടത്താൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് ചൂണ്ടിക്കാണിച്ചു പുളിങ്കുന്ന് പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ പത്ത് വർഷക്കാലമായി രാമങ്കരി കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരം നടന്നുവരികയായിരുന്നതിന് ഇപ്പോൾ തീർപ്പ് കല്പിക്കപ്പെട്ടിരിക്കുന്നു.
2012ലെ പരിപാടി അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥ നടപടി തെറ്റാണെന്നും എടുത്ത കേസ് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെയും ഡിവിഷൻ ബഞ്ചിൻ്റെയും ഉത്തരവുകളുടെ സർട്ടിഫൈഡ് കോപ്പി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ ഉത്തരവുകളെ മാനിക്കാത്ത ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്
ക്ലബ്ബിൻറെ നിയമാവലിയും കോടതി ഉത്തരവുകളും പരിശോധിച്ച രാമങ്കരി മജിസ്ട്രേറ്റ്
നിയമവിരുദ്ധ പ്രവൃത്തി കാട്ടിയത് ഉദ്യോഗസ്ഥർ ആണെന്ന് ഉത്തരവിൽ പറഞ്ഞു.
ലക്ഷക്കണക്കിനാളുകൾ നേരിട്ടും കോടിക്കണക്കിന് ആളുകൾ അല്ലാതെയും കാണുന്ന ജലമേള അലങ്കോലപ്പെടുത്തി യ
ഉദ്യോഗസ്ഥർക്കെതിരെ ക്ലബ്ബ് തുടർനിയമ നടപടി സ്വീകരിക്കും.
2012, 13 വർഷങ്ങളിൽ മുടങ്ങിയെങ്കിലും 2014 -16 വർഷങ്ങളിൽ ഞാനും അലക്സ് മാത്യുവും ,തങ്കച്ചൻ കാനാച്ചേരിയും കൂട്ടായി ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലമേള സംഘടിപ്പിച്ചിരുന്നു.
നിരന്തരമുണ്ടായ പ്രളയവും വെള്ളപ്പൊക്കവും കോവിഡും മൂലം പിന്നീട് നടത്താനായില്ല.
സർക്കാർ വള്ളംകളികൾ ഒരു ലീഗ് തീരുമാനിച്ചിരുന്നുവെങ്കിലും ഒരിക്കൽ മാത്രമാണ് ചില ജലോത്സവങ്ങൾ സർക്കാരിനും നടത്താൻ കഴിഞ്ഞത്.
ഇനിയുള്ള വർഷങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലമേള എല്ലാവർഷവും സംഘടിപ്പിക്കും.
ജലോത്സവ വിജയത്തിനായി എക്കാലവും സഹകരിച്ച ആളുകളെ നന്ദിപൂർവം ഓർക്കുന്നു.
ജലോത്സവ പ്രേമികളെയും കായികതാരങ്ങളെയും ഈ സന്തോഷ വാർത്ത അറിയിക്കുന്നു.
അഡ്വ.അനിൽ ബോസ്
പ്രസിഡൻറ് , രാജീവ് ഗാന്ധി ട്രോഫി ബോട്ട് റേസ് ക്ലബ് പുളിങ്കുന്ന്, കുട്ടനാട് ആലപ്പുഴ
തങ്കച്ചൻ കാനാച്ചേരി ജനറൽ സെക്രട്ടറി
അലക്സ് മാത്യു രക്ഷാധികാരി..

ബിജോ തോമസ് അടവിച്ചിറ

വീണ്ടും രാജീവ് ഗാന്ധി ട്രോഫി ജലമേളയുടെ നടത്തിപ്പും ആവേശവും ജനങ്ങളിലേക്കു ഉണരുമ്പോൾ നീണ്ടകാലം ഈ ജലമേളയുടെ ഭാഗമായിരുന്ന സുവാനിയെർ കൺവീനർ ആയിരുന്ന എന്റെ അച്ഛൻ എ.പി തോമസ്, ഞാൻ അനുസ്മരിക്കുകയാണ്.