മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയോട് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥനയുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിം​ഗ്.

10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മൻചാണ്ടി ഇക്കുറി മത്സരരംഗത്തു നിന്ന് യുവാക്കൾക്കു വേണ്ടി മാറി നിൽക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പുതുപ്പള്ളിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജ്നാഥ് സിം​ഗ് ഇക്കാര്യം പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടിജി എന്നും എനിക്ക് ഇഷ്ടമുള്ള മുതിർന്ന വ്യക്തിയുമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ രാജ്‌നാഥ് സിം​ഗ് അദ്ദേഹത്തിന്റെ പാർട്ടിയുടെ തീരുമാനം അനുസരിക്കുന്നതു പോലെ ഞാനും എന്റെ പാർട്ടി തീരുമാനം അനുസരിക്കുകയാണെന്ന് ഉമ്മൻചാണ്ടി തിരിച്ചടിച്ചു.