രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ കേരളത്തിന് നാലാം മത്സരത്തില്‍ കനത്ത തിരിച്ചടി. മധ്യപ്രദേശിനെതിരെ ടോസ് നേടി ബാറ്റ് ചെയ്ത കേരളം കേവലം 63 റണ്‍സിന് പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ അവിനേഷ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാഗവുമാണ് കേരള ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് ഗ്രൗണ്ടിലാണ് കേരളം നാണംകെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എടുത്തിട്ടുണ്ട്.

16 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദും 10 റണ്‍സെടുത്ത വിഎ ജഗതീഷുമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജലജ് സക്‌സേന രണ്ട് റണ്‍സെടുത്ത് ആദ്യം പുറത്തായി. അരുണ്‍ കാര്‍ത്തിക് (6) രോഹണ്‍ പ്രേം (0) സഞ്ജു സാംസണ്‍ (2) സച്ചിന്‍ ബേബി (7) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.