ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ റയോൺ സ്റ്റീഫൻ എത്തുന്നു. കഴിഞ്ഞവർഷം ബർമിംഗ്ഹാമില്‍ വച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുത്ത റയോൺ യുകെ മലയാളികൾക്ക് സുപരിചിതനാണ്. റയോണിനൊപ്പം അരങ്ങ് കൊഴുപ്പിക്കാൻ ലിബിന മേരി സ്കറിയയും ഒപ്പം ഉണ്ടാകും. രണ്ടുപേരുടെയും ചടുല നൃത്ത ചുവടുകളാണ് ഗ്ലാസ്കോയിലെ അവാർഡ് നൈറ്റിലും നാഷണൽ കലാമേളയിലും എത്തുന്ന കാണികളെ കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം വെസ്റ്റ് യോർക്ക് ഷെയറിൽ നടന്ന അവാർഡ് നൈറ്റിൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ റയോണിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വർഷത്തെ അവാർഡ് നൈറ്റിൽ നൃത്തം അവതരിപ്പിക്കാനായി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് റയാനും ലിബിനയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനെത്തിയ റയോൺ Mercedes-AMG Petronas F1 ടീം- ലോജിസ്റ്റിക്സ് കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു . റയോൺ ഇപ്പോൾ കവൻട്രിയിലെ മൾട്ടിമാറ്റിക് യൂ-മാറ്റിക്കിൽ ബയറായി ആണ് ജോലി ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

റയോണിന് ഒപ്പം അരങ്ങ് കൊഴിപ്പിക്കാൻ എത്തുന്ന ലിബിന മേരി സ്കറിയ നൃത്തത്തെ ജീവിതത്തിൻറെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ്. ക്ലാസിക്കൽ, വെസ്റ്റേൺ, കണ്ടംപററി, സൽസ എന്നിങ്ങനെ വിവിധ നൃത്ത ശൈലികൾ പരിശീലിക്കുകയും ഒട്ടേറെ വേദികളിൽ അവതരിപ്പിക്കുകയും ചെയ്തതിന്റെ അനുഭവ പരിചയവുമായിട്ടാണ് ലിബിന അവാർഡ് നൈറ്റിന്റെ വേദിയിൽ റയോൺസിനൊപ്പം ചുവട് വയ്ക്കുന്നത്. സൗദി അറേബ്യയിലെ സിംകോ റിയാദിൽ ഇലക്ട്രിക് എഞ്ചിനീയർ ആയിരുന്ന സ്കറിയ ജോസഫിന്റെയും
റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നേഴ്‌സുമായിരുന്ന ബിന്ദു സ്കറിയയുടെയും മകളായ ലിബിന ജനിച്ചതും വളർന്നതും സൗദി അറേബ്യയിലെ റിയാദിലാണ്. ആലപ്പുഴയിലെ കാവാലം സ്വദേശികളായ ലിബിനയുടെ കുടുംബം നിലവിൽ കൊച്ചിയിലെ കാക്കനാട്ടിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്