തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി ഷോൺ ജോർജ് പുറത്തുവിട്ടതിനെച്ചൊല്ലി ബിജെപിയിൽ അതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കത്തിനിടയിൽ ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും പേരുകൾ കൂടി രേഖകളിൽ വന്നത് പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഉയരുന്നത്. വി. മുരളീധരൻ പക്ഷത്തിനും കൃഷ്ണദാസ് വിഭാഗത്തിനും രേഖകൾ പുറത്തുവിട്ട രീതിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

ഡയറിയിലെ പേജുകളിൽ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുടെയും യുഡിഎഫിലെ പ്രമുഖരുടെയും പേരുകൾക്കൊപ്പം ബിജെപി നേതാക്കളുടെയും പേരുകൾ വന്നതാണ് പുതിയ വിവാദത്തിന് കാരണം. പുറത്തുവന്ന രേഖകളിൽ വി. മുരളീധരന്റെയും സംഘപരിവാർ ബന്ധമുള്ളവരുടെയും പേരുകൾ പരാമർശിക്കപ്പെട്ടതോടെ രാഷ്ട്രീയനീക്കം മറ്റൊരു ദിശയിലേക്ക് മാറിയെന്നാണ് ബിജെപി നേതൃത്വത്തിലെ ചിലരുടെ വിലയിരുത്തൽ. ഡയറി സംബന്ധിച്ച വിഷയത്തിൽ പാർട്ടിക്കുള്ളിൽ കൂടുതൽ വ്യക്തത വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പാർട്ടിയിൽ യാതൊരു അതൃപ്തിയുമില്ലെന്ന നിലപാടിലാണ് ഷോൺ ജോർജ്. വാർത്താസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട വി. മുരളീധരൻ, ഡയറിയിലുള്ള ‘മുരളീധരൻ’ താനല്ലെന്ന് വ്യക്തമാക്കി. ഡയറിയിൽ ഏത് മുരളീധരന്റെ പേരാണ് ഉള്ളതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎല്ലിനെതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും ആരോപണവിധേയരിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.