ബെംഗളൂരുവില്‍ നിരോധനാജ്ഞ. ബിജെപി ജെഡിഎസ് പ്രവർത്തകർ തമ്മിൽ പലയിടത്തും ഏറ്റുമുട്ടൽ. സ്ഥാനമൊഴിയാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമി. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും കുമാരസ്വാമി സഭയില്‍ അറിയിച്ചു. ‘സര്‍ക്കാരിന് ഈയവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ കനത്ത പൊലീസ് കാവലിലാണ്. റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.

ബിജെപിക്ക് 107 എംഎല്‍എമാരുടെയും ഭരണപക്ഷത്തിന് 100 എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എംഎല്‍എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനുമുന്നില്‍ ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുടലെടുത്തു.