ഹോർമുസ് കടലിടുക്കിലൂടെ ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് വാണിജ്യ ആവശ്യങ്ങൾക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ നൽകുന്ന പാചകവാതക സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകണമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഇതനുസരിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾ ഇനി മുതൽ ഗാർഹിക ഉപയോക്താക്കൾക്കു മാത്രമേ എൽപിജി നൽകാവൂ. എന്നാൽ പല ഗ്യാസ് ഏജൻസികളും ഗാർഹിക ഉപയോക്താക്കൾക്കുള്ള ബുക്കിങ്ങിലും നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

എൽപിജി നിർമാണത്തിന് ആവശ്യമായ പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ ഹൈഡ്രോകാർബൺ വാതകങ്ങൾ റിഫൈനറികൾ പരമാവധി ഉൽപാദിപ്പിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ ഇതുപയോഗിച്ച് നിർമ്മിക്കുന്ന എൽപിജി ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്കു മാത്രമേ വിൽക്കാവൂ. മറ്റ് പെട്രോകെമിക്കൽ ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഈ വാതകങ്ങൾ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറുകളുടെ വിതരണം ഇന്നലെ മുതൽ നിർത്തിയതായി ഗ്യാസ് ഏജൻസികൾ അറിയിച്ചു. ഏജൻസികളിൽ ഇതിനകം സംഭരിച്ചിരിക്കുന്ന സിലിണ്ടറുകൾ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള വാണിജ്യ സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ രാജ്യത്തുടനീളം ഹോട്ടലുകളും റസ്റ്ററന്റുകളും പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയരുന്നു. കേറ്ററിങ് മേഖലയ്ക്കും ഇത് വലിയ തിരിച്ചടിയാകും. റിലയൻസ്, ടോട്ടൽ ഗ്യാസ് പോലുള്ള സ്വകാര്യ കമ്പനികൾക്ക് വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി വിൽക്കാൻ കഴിയുമെങ്കിലും വില കൂടുതലും കേരളത്തിൽ ലഭ്യത കുറവുമാണ്. ഇതിനിടെ ഗാർഹിക ഉപയോക്താക്കൾക്കും നിയന്ത്രണം ബാധകമാണ്; ഒരു സിലിണ്ടർ ഉള്ളവർക്ക് 21 മുതൽ 25 ദിവസത്തിന് ശേഷവും രണ്ട് സിലിണ്ടർ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷവും മാത്രമേ പുതിയ ബുക്കിങ് അനുവദിക്കൂ. “നീല സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ കേരളത്തിലെ റസ്റ്ററന്റുകൾ അടച്ചിടേണ്ടി വരും; ബദൽ സംവിധാനവുമില്ല,” എന്ന ആശങ്കയും രംഗത്ത് ഉയരുന്നു.