മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 24, 25, 25 തീയതികളില്‍ ലോംഗ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനും ഷോലാപ്പൂര്‍ MCBS മൈനര്‍ സെമിനാരി റെക്ടറും ആയ ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ MCBS നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനം 24ാ-ം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുടക്കം കുറിക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ ധ്യാനത്തിന് പങ്കെടുക്കുന്ന മാതാപിതാക്കളുടെ സൗകര്യാര്‍ത്ഥം അഞ്ചു മുതല്‍ പന്ത്രണ്ട് വയസുവരെ ഉള്ള കുട്ടികള്‍ക്കായി പ്രേത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല നടത്തപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പത് മണി വരെയും, ശനിയാഴ്ച രാവിലെ പത്തു മുതല്‍ അഞ്ചുമണി വരെയും, ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ എട്ടുമണി വരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്

നോമ്പുകാലത്തെ ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

address

St Joseph RC Church
Portland Crescent
Longsight
Manchester
M13 0BU