അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.
2106 മാർച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്. അഞ്ച് വർഷം പിന്നിട്ടിട്ടും മണിയുടെ ആ ഓർമ്മയിൽ നിന്ന് കുടുംബം വിമുക്തമായിട്ടില്ല. മണിയുടെ മരണത്തിൽ നിന്നും ഇപ്പോഴും കുടുംബം കരകയറിയിട്ടില്ലെന്ന് രാമകൃഷ്ണൻ പറയുന്നു.
വാക്കുകൾ ഇങ്ങനെ,
മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തിക സഹായം മാത്രമല്ല, ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോൾ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവൾ. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. രാമകൃഷ്ണന്റെ പറഞ്ഞു.
Leave a Reply