ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 46 റണ്‍സിന്‍റെ തോല്‍വി. മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്‌ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റ് വീഴ്‌ത്തിയ മലിംഗയും രണ്ട് പേരെ വീതം പുറത്താക്കിയ ക്രുനാലും ബുറയുമാണ് ചെന്നൈയെ എറിഞ്ഞിട്ടത്. ബാറ്റിംഗില്‍ രോഹിതിന്‍റെ പ്രകടനം മുംബൈയ്‌ക്ക് നിര്‍ണായകമായി.
മറുപടി ബാറ്റിംഗില്‍ ചെന്നൈ ബാറ്റ്സ്‌മാന്‍മാര്‍ ഒന്നൊന്നായി കൂടാരം കയറി. വാട്‌സണ്‍(8), നായകന്‍ റെയ്‌ന(2), റായുഡു(0), കേദാര്‍(6), ധ്രുവ്(5) എന്നിവര്‍ പുറത്താകുമ്പോള്‍ 10 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റിന് 60. ആറാമനായി പുറത്തായ ഓപ്പണര്‍ മുരളി വിജയ്(38) മാത്രമാണ് മുന്‍നിരയില്‍ പൊരുതിയത്. ബ്രാവോ(20), ചഹാര്‍(0), ഹര്‍ഭജന്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. അവസാനക്കാരനായി പുറത്തായ സാന്‍റനര്‍(18 പന്തില്‍ 23) റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 155 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. ഡികോക്ക്(15), ക്രുനാല്‍(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ഹര്‍ദികും(18 പന്തില്‍ 23) പൊള്ളാര്‍ഡും(12 പന്തില്‍ 13) പുറത്താകാതെ നിന്നു. ചെന്നൈക്കായി സാന്‍റ്‌നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
Leave a Reply