ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബക്കിംഗ്ഹാം : സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ ക്രിസ്മസ് വിശേഷങ്ങൾ. ചാരിറ്റിക്ക് വേണ്ടി ക്രിസ്മസ് പുഡ്ഡിംഗുകൾ നിർമ്മിക്കുന്ന രാജ്ഞിയുടെയും ചാൾസ്, വില്യം, ജോർജ് രാജകുമാരന്മാരുടെയും ചിത്രങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്. റോയൽ ബ്രിട്ടീഷ് സേനയുടെ ന്യൂ ടുഗെദർ അറ്റ് ക്രിസ്മസ് സ്കീമിനുള്ളതാണ് പുഡ്ഡിംഗുകൾ. രാജ്ഞിയും സിംഹാസനത്തിന്റെ അടുത്ത മൂന്ന് അവകാശികളും ഈ ഒറ്റ ചിത്രത്തിൽ നിറയുന്നു. പശ്ചാത്തലത്തിൽ ശ്രദ്ധേയമായ ഒരു ക്രിസ്മസ് ട്രീ ഉണ്ട്. ചെറിയ കിരീടങ്ങൾ, ഒരു ചെറിയ സ്വർണ്ണ സിംഹാസനം തുടങ്ങിയവയാൽ അത് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
രാജകീയ വസ്ത്രം ധരിച്ചാണ് ഏവരും പുഡിങ് ഉണ്ടാക്കുന്നതെന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. വില്യം രാജകുമാരനും പിതാവ് ചാൾസും സ്യൂട്ടും ടൈയും ധരിച്ചിരിക്കുന്നു. കൈയിൽ ഒരു ഹാൻഡ്‌ബാഗ് ഇല്ലാതെ രാജ്ഞിയെ അപൂർവ്വമായി മാത്രമേ കാണാനാകൂ. ഈയൊരു ചിത്രത്തിലും അങ്ങനെ തന്നെയാണ് നാം രാജ്ഞിയെ കാണുക. 1968 ൽ റോയൽ വാറന്റ് ലഭിച്ച ലോനർ ലണ്ടൻ കമ്പനി, അന്നുമുതൽ രാജ്ഞിക്ക് ബാഗുകൾ വിതരണം ചെയ്യുന്നു. ഈ മാസം ആദ്യം എടുത്ത ചിത്രങ്ങൾ ആവാമിത്. ക്രിസ്മസ് കാലം ചിലവഴിക്കാൻ രാജ്ഞി സാൻഡ്രിംഗ്ഹാമിലേക്ക് പുറപ്പെടുന്ന വെള്ളിയാഴ്ചയ്ക്ക് മുമ്പ് എടുത്തതാവാം അത്. “ക്രിസ്മസ് പുഡ്ഡിംഗുകൾ ഉണ്ടാക്കുന്നതും കഴിക്കുന്നതും പരമ്പരാഗതമായി ഒരു കുടുംബപരമായ പ്രവർത്തനമാണ്. രാജകുടുംബത്തിന്റെ സഹായത്തോടെ നിർമ്മിച്ച ഈ പ്രത്യേക പുഡ്ഡിംഗുകൾ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ചാരിറ്റി പറയുകയുണ്ടായി. ചാരിറ്റിയുടെ സ്കീം മാറ്റിനിർത്തിയാൽ, രാജ്ഞി തന്റെ 1,500 സ്റ്റാഫുകളിൽ ഓരോരുത്തർക്കും ക്രിസ്മസ് പുഡ്ഡിംഗും ഒരു കാർഡും സമ്മാനമായി നൽകുന്നത് പാരമ്പര്യമാണ്.
Leave a Reply