ക്രിസ്തു പിറക്കുന്നത് വേദനകളിലാണ്. അസ്വസ്ഥതകളുടെ പുൽത്തകിടികൾ പരുക്കൻ ഭാവം പേറുമ്പോഴും സാന്നിധ്യം “ഉണ്ണീശോയുടേതാണെങ്കിൽ അത് ഗ്ലോറിയാ ഗാനത്തിന്റെ അഭൗമികത പേറുന്ന പുൽക്കൂടുകളായി മാറും. “സാന്നിധ്യം” ഇതൊരു എളിയ ക്രിസ്തുമസ് സമ്മാനമാണ്. UK -യിലെ Steeton എന്ന സ്ഥലത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്നേഹമാണിത്.
പലർക്കും അനുഭവപ്പെട്ടിട്ടുള്ള അറിയാവുന്ന ഒരു കുഞ്ഞ് ആശയത്തിന്റെ അവതരണമാണ് ഈ ഷോർട്ട് ഫിലിം. കാഴ്ച്ചയുടെ പരിമിതികൾ കാഴ്ചപ്പാടുകൾ മാറ്റുമെന്ന് വിശ്വസിച്ച് ഞങ്ങളിത് സമർപ്പിക്കുന്നു.

ശാലോം ടീവിയിൽ സംപ്രേക്ഷണം ചെയ്ത ഈ ഷോർട്ഫിലിമിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
പ്രേഷിത പ്രവർത്തനത്തിന്റെ എളിയ സംരംഭമായ SVM KARUKUTTY YOUTUBE ചാനലിലും ചിത്രം റിലീസ് ചെയ്തട്ടുണ്ട്.

സിനിമ ടെലിവിഷൻ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സിനോ ആലുക്കൽ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് സിനോ ആലുക്കൽ, ജോജോ കരപ്പിള്ളി, സുമേഷ് കറുകുറ്റി എന്നിവർ ചേർന്നാണ്. യു കെയിൽ മീഡിയ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയുന്ന ആദർശ് കുരിയൻ ആണ് ക്യാമറയും എഡിറ്റിംഗും ചെയ്തിരിക്കുന്നത്. നവാഗതരായ ടോണി, ലിഞ്ചു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത് മികച്ച ടെലിവിഷൻ സൗണ്ട് എഞ്ചിനിയർക്കുള്ള കേരള സംസഥാന അവാർഡ് ജേതാവ് കൂടിയായ ബിജു പൈനാടത്താണ്.