സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ കുടുംബജീവിതത്തെ ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങൾക്കിടെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണയുടെ പ്രതികരണം ശ്രദ്ധ നേടുന്നു. അഖിലുമായി നേരിട്ട് സംസാരിച്ച ശേഷമാണ് താൻ വീഡിയോയിലൂടെ നിലപാട് വ്യക്തമാക്കിയതെന്ന് സായി കൃഷ്ണ പറഞ്ഞു. അഖിലും ഭാര്യ മേഘയും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
മേഘയെ കുറ്റപ്പെടുത്താനോ അവർക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം നടത്താനോ അഖിൽ ആഗ്രഹിക്കുന്നില്ലെന്നാണ് സായി കൃഷ്ണയുടെ വെളിപ്പെടുത്തൽ. സംഭവിച്ചതെല്ലാം അംഗീകരിച്ച് മുന്നോട്ടുപോകാനാണ് അഖിലിന്റെ തീരുമാനം എന്നും, വ്യക്തിപരമായ പ്രതിസന്ധിയെ പൊതുചർച്ചയ്ക്കും പരിഹാസത്തിനും വിഷയമാക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇരുവരുടെയും ദീർഘകാല ബന്ധവും വിവാഹജീവിതവും കണക്കിലെടുത്ത് പരസ്പര ബഹുമാനം നിലനിർത്തണമെന്ന നിലപാടാണ് അഖിൽ സ്വീകരിച്ചതെന്നും സായി കൃഷ്ണ പറഞ്ഞു.
അതേസമയം, മേഘയെ സംബന്ധിച്ചും വേർപിരിയലിന്റെ കാരണങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി അവകാശവാദങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അവയിൽ പലതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മേഘയുടെ ഭാഗം കേൾക്കാതെ അന്തിമ നിഗമനങ്ങളിലെത്തരുതെന്നും, വിഷയത്തെ സോഷ്യൽ മീഡിയ വിചാരണയാക്കുന്നത് ഒഴിവാക്കണമെന്നും സായി കൃഷ്ണ വ്യക്തമാക്കി. അഖിലും മേഘയും ഇതുവരെ വിശദമായ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.











Leave a Reply