സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ കമ്പനി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദ് സണ്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്റര്‍നെറ്റുമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്ടാകുന്ന സമയം മുതലുള്ള ഓരോ പ്രവൃത്തികളും നിരീക്ഷിക്കുന്ന ബീക്കണ്‍സ് എന്ന സാങ്കേതിക വിദ്യ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് സാംസങ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ല. ഈ അജ്ഞത മുതലെടുത്താണ് സാംസങ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇമെയില്‍ സന്ദേശങ്ങള്‍ പോലും ഇതുപയോഗിച്ച് ചോര്‍ത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സാംസങിന്റെ തന്നെ മറ്റ് ഉത്പന്നങ്ങളുടെ പരസ്യ ക്രമീകരണങ്ങള്‍ക്കായിട്ടാണ് ഇത്തരം നടപടികളെന്നാണ് സ്വകാര്യതാ സംരക്ഷണസമിതികള്‍ ആരോപിക്കുന്നത്.