സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഷുർഫ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.

പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ് ഇതേ ആശുപത്രിയിലും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത് കിങ് ഖാലിദ് ആശുപത്രിയിലും സുഖം പ്രാപിച്ചു വരുന്നു. കിങ് ഖാലിദ് ആശുപത്രിയില‍െ 4 നഴ്സുമാർ 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ‍ സുഹൃത്തിനെ കാണാൻ പോയി തിരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ മരിച്ച കോട്ടയം വയല സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം ഇവർ ജോലി ചെയ്തിരുന്ന നജ്റാൻ കിങ് ആശുപത്രിയിലെത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ച ശേഷം ബലദ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിൽ കഴിയുന്ന മലയാളി ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തിന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കും.