ന്യൂസ് ഡെസ്ക്, മലയാളം യുകെ
വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള അത്യുഷ്ണ വായു ഉയർന്ന മർദ മേഖലയ്ക്കുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് രൂപംകൊണ്ട ‘ഹീറ്റ് ഡോം’ പ്രതിഭാസം കാരണം യൂറോപ്പിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറ്റലി ഉൾപ്പെടെയുള്ള ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

സ്പെയിൻ, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ അതിശക്തമായ ചൂടിനുള്ള മുന്നറിയിപ്പ് നിലവിലുണ്ട്. മെഡിറ്ററേനിയൻ മേഖലകളിലും അസാധാരണമായ ചൂട് അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. അതേസമയം ബ്രിട്ടൻ ഉൾപ്പെടെയുള്ള വടക്കൻ യൂറോപ്യൻ മേഖലകളിൽ ചൂട് താരതമ്യേന കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച 28 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെങ്കിലും അടുത്ത ദിവസങ്ങളിൽ അത് കുറഞ്ഞ് സാധാരണ നിലയിലാകുമെന്നാണ് പ്രവചനം. സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.











Leave a Reply