താൻ പൾസ‍ർ സുനിയുടെ കാമുകിയല്ലെന്ന് സീരിയൽ നടി ആശ ശ്രീക്കുട്ടി. സാമൂഹിക മാധ്യമങ്ങളിൽ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്ന വാ‍ർത്തകൾ വാസ്തവവിരുദ്ധമാണെന്നും നടി പറഞ്ഞു. ഇത് കാണിച്ച് സിറ്റി പോലീസിൽ പരാതി നൽകിയതായും നടി വ്യക്തമാക്കി. തന്‍റെ ചിത്രങ്ങളും മോർഫ് ചെയ്ത വീഡിയോകളുമാണ് പൾസർ സുനിയോടൊപ്പം പ്രചരിക്കുന്നത്. ഇത് തനിക്കും തന്‍റെ കുടുംബത്തിനും ഏറെ വേദനയുളവാക്കുന്നതാണ്. താൻ പൾസർ സുനിയെന്ന ആളെ കണ്ടിട്ടുപോലുമില്ലെന്നും ചെറിയ സീരിയലുകളിൽ അഭിനയിച്ചാണ് ഇപ്പോൾ ജീവിക്കുന്നതെന്നും ആശ പറയുന്നു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സർ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേർ വിളിച്ച് ശല്യം ചെയ്യുന്നതായി നടി പറയുന്നു.പള്‍സർ സുനിക്ക് കൊച്ചിയിൽ കാമുകിയുണ്ടെന്ന വാർത്തകള്‍ പരന്നതിനു പിന്നാലെയാണ് നടിയുടെ ചിത്രങ്ങളും നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.താരത്തിന്റെ  ഫെയ്സ് ബുക്കിൽ നിന്നെടുത്ത ഫോട്ടോകളെടുത്താണ് മോശം രീതിയിൽ പ്രചരിപ്പിക്കുന്നത്.നിരവധി ഗ്രൂപ്പകുളിൽ ചിത്രം പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ  പേരിൽ വ്യാജ ഫേസ് ബുക്ക്  പേജുകളും തുടങ്ങിയിട്ടുണ്ട്. താരത്തിന്‍റെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

asha-1asha-2