ദിനേശ് വെള്ളാപ്പിള്ളി

വിശ്വാസങ്ങള്‍ ഏതായാലും അത് മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം എന്ന ആപ്തവാക്യത്തില്‍ വിശ്വസിച്ച് കൊണ്ട് സര്‍വ്വമതവിശ്വാസികളെയും ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ സേവനലക്ഷ്യത്തോടെ അണിനിരത്തുന്ന സേവനം യുകെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍ ആവിഷ്‌കരിക്കുകയും ലോകത്തിന് സംഭാവന ചെയ്യുകയും ചെയ്തിട്ടുള്ള മഹത് വചനകള്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്ന യജ്ഞത്തിലാണ് സേവനം യുകെ ഏര്‍പ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഉചിതമായ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സേവനം യുകെയ്ക്ക് സാധിച്ചു

മെയ് 6, ഞായറാഴ്ചയാണ് സേവനം യുകെ മൂന്നാം വാര്‍ഷികം കൊണ്ടാടുന്നത്. ഓക്സ്ഫോര്‍ഡ്ഷയര്‍ യാണ്‍ടണ്‍ വില്ലേജ് ഹാള്‍ ചടങ്ങുകള്‍ക്ക് വേദിയാകും. സേവനം യുകെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സര്‍വ്വമതസമ്മേളനത്തില്‍ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍, യുകെ സീറോ മലങ്കര കാത്തലിക് ചര്‍ച്ച് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുകമൂട്ടില്‍, ദാറുല്‍ ഹുദ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം, ബ്രിസ്റ്റള്‍ ഡപ്യൂട്ടി മേയര്‍ ശ്രീ ടോം ആദിത്യ, ആനന്ദ് ടിവി ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ ശ്രീകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കൂടാതെ വിവിധ സാംസ്‌കാരിക നേതാക്കളും ചടങ്ങിനെത്തും.

രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം 6 മണിയോടെയാണ് പൂര്‍ത്തിയാകുക. ചടങ്ങ് പ്രൗഢഗംഭീരമാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകര്‍. സേവനം യുകെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറും. സേവനം യുകെ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് വരുന്നുണ്ട്. കാറ്റും, മഴയും കൊണ്ട് ദാരിദ്ര്യത്തില്‍ കഴിയുന്ന ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും, കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങളും സേവനം യുകെ എത്തിച്ച് നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ കാലയളവില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ വരുംദിനങ്ങളില്‍ നടത്താന്‍ സേവനം യുകെ അംഗങ്ങള്‍ കൈകോര്‍ക്കുന്ന അസുലഭ നിമിഷമായി വാര്‍ഷിക ആഘോഷങ്ങള്‍ മാറും. പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരുവിവരങ്ങള്‍ കുടുംബ യൂണിറ്റ് കണ്‍വീനറെയോ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളേയോ അറിയിക്കണം.

സേവനം യുകെ 3ാം വാര്‍ഷികം വേദി: Yarnton village hall, The Paddocks, Oxfordshire, OX5 1TE
XobXn: 6 sabv 2018