യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണപ്രസ്ഥാനമായ സേവനം യുകെയുടെ ഭാഗമായ
സേവനം സൗത്തീസ്റ്റിന്റെ പ്രഥമ കുടുംബസംഗമം ഫെബ്രുവരി നാലിന് ഗില്ലിങ്ങാമിൽ നടത്തുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ രൂപീകരിച്ചു ചുരുങ്ങിയ ഈ കാലയളവിൽ തന്നെ ലണ്ടന്റെ തെക്കും ഇംഗ്ലണ്ടിൻെറ തെക്കുകിഴക്ക് ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കിടയിൽ ഒരു ആവേശമാകുകയും ദിനംതോറും കൂടുതൽ അംഗങ്ങളാൽ ശക്തിപ്രാപിച്ചു മുൻപോട്ടു പൊയ്ക്കൊണ്ടിരുന്ന ഈ യൂണിറ്റിന്റെ ആദ്യ തീരുമാനമായിരുന്നു ഈ കുടുംബസംഗമം.

മാതൃസംഘടനായ സേവനം യുകെയുടെ പൂർണ മാർഗ്ഗനിർദേശങ്ങളാൽ മുൻപോട്ടുപോകുന്ന സേവനം സൗത്തീസ്റ്റ് അതിലെ എല്ലാ കുടുംബങ്ങളെയും ഒരു കൂരയ്ക്കുള്ളിൽ കുറേസമയം എത്തിക്കുക വഴി എല്ലാവരും പരസ്പരം പരിചയപ്പെടുവാനും അതുവഴി കുടുംബങ്ങൾ തമ്മിൽ ദൃഢമായ ബന്ധം ഊട്ടി ഉറപ്പിക്കുവാനുമാണ് ഈ സംഗമം വഴി ലക്ഷ്യമിടുന്നത്. “സംഘടനകൊണ്ട് ശക്തരാകുക” എന്ന ഗുരുദേവ ആപ്തവാക്യത്താൽ പ്രചോദനം ഉൾക്കൊണ്ട് അത് പൂർണമായും പാലിച്ചു മുൻപോട്ടുപോകുവാൻ ഈ സംഗമം ഉപകരിക്കുമെന്ന് സംഘാടകർ വിശ്വസിക്കുന്നു.

ഫെബ്രുവരി നാലിന് രാവിലെ പതിനൊന്നു മുതലാണ് സംഗമം ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ മീനച്ചിൽ എസ്എൻഡിപി യൂണിയനിൽപ്പെട്ട തെക്കുംമുറി ശാഖ (3385) സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്ന ബഹുമാനപ്പെട്ട ശ്രീമതി ഷൈല മോഹനന്റെ പ്രഭാഷണം, ശ്രീ സദാനന്ദൻ ദിവാകരൻ നയിക്കുന്ന ഭക്തി ഗാനസുധ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഈ സംഗമത്തിന് മാറ്റുകൂട്ടും

ഗില്ലിങ്ങാമിലെ കസ്റ്റലേമിനിലെ സ്കൗട്സ് ഹാളിൽ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടുനിൽക്കുന്ന സംഗമത്തിൽ ആദ്യാവസാനം സേവനം യുകെയുടെ ഡയറക്ടർബോർഡ് അംഗങ്ങൾ സന്നിഹിതരായിരിക്കും. പങ്കെടുക്കുന്ന അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു ഗൂഗിൾ ലിങ്ക് പ്രവർത്തിച്ചുവരുന്നു അതിൽ എല്ലാ അംഗങ്ങളും വിവരങ്ങൾ നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Venue :-
Gillingham Scouts Hall
Castlemine Avenue
Gillingham, ME7 2QL

https://forms.gle/86HNetWm1SNgMpPz8