ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ ലൈംഗികമായി ബലാത്സംഗം ചെയ്ത് ദുരുപയോഗം ചെയ്ത പീഡോഫൈൽ ഗ്യാങ്ങിലുള്ള ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സമീപ ദശകങ്ങളിൽ നടന്ന ഏറ്റവും മോശം കേസെന്നാണ് ഇതിനെ നാഷണൽ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ചിൽഡ്രൻ (എൻ എസ് പി സി സി )വിശേഷിപ്പിച്ചത്. ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഏഴ് അംഗങ്ങൾ കുറ്റക്കാരാണെന്ന് ഗ്ലാസ്‌ഗോ ഹൈക്കോടതി ചൊവ്വാഴ്ച കണ്ടെത്തി .രണ്ട് മാസത്തിലധികം നീണ്ടുനിന്ന വിചാരണയിൽ, പ്രൈമറി സ്‌കൂൾ പ്രായമുള്ള കുട്ടികൾക്ക് മദ്യവും കൊക്കെയ്‌നും നൽകി, വിവിധ സ്ഥലങ്ങളിൽ വച്ച് ഇവർ കൂട്ട ബലാത്സംഗത്തിനു മറ്റും ഇരയാക്കിയതായി കോടതി കണ്ടെത്തി.
രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും 2012 നും 2019 നും ഇടയിൽ ഒന്നിലധികം തവണ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കേസ്. തികച്ചും ക്രൂരമായാണ് ഇവർ കുട്ടികളെ തങ്ങളുടെ ഫ്ലാറ്റിൽ ഉപയോഗിച്ചതെന്ന കണ്ടത്തൽ മനുഷ്യ മനഃസാക്ഷിയെ നടക്കുന്നതാണ്. പെൺകുട്ടികളിലൊരാളെ ഇവർ ഓവനിൽ അടയ്ക്കുകയും, ഫ്രിഡ്ജിൽ പൂട്ടിയിടുകയും വണ്ടുകളും ചിലന്തികളും മറ്റുമുള്ള ഉള്ള ഒരു അലമാരയിൽ അടയ്ക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് സന്ദർഭങ്ങളിൽ ഈ പീഡോഫൈൽ സംഘം കുട്ടികളെ മയക്കുമരുന്നും മദ്യവും കഴിക്കാൻ നിർബന്ധിച്ചതായും കോടതി കണ്ടെത്തി.
സ്കോട്ട്‌ലൻഡിലെ നിയമ ചരിത്രത്തിലെ തന്നെ അസാധാരണമായ ഒരു കേസ് ആണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നത്. ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്ന 11 പേരും വിചാരണ നേരിട്ടിരുന്നു. അവരിലാണ് ഇപ്പോൾ ഏഴ് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. തങ്ങൾ ആരും തന്നെ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. കുട്ടികൾ ആരും തന്നെ സത്യമല്ല പറയുന്നത് എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
Leave a Reply