ബോളിവുഡ് ചിത്രം പഠാന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡിലേക്ക്. ഷാരൂഖ് ഖാന്‍ ദീപിക പദുക്കോണ്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈമിന് വിറ്റത് നൂറ് കോടിക്ക്.
പല കോണുകളില്‍ നിന്നും ചിത്രത്തിനെതിരേ ബഹിഷ്‌കരണാഹ്വാനം നടക്കുന്നതിനിടെയാണ് ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബില്‍ കയറിയിരിക്കുന്നത്. 50 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.
ജനുവരി 25 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ദീപികയും ഷാരൂഖും എത്തിയ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ഓറഞ്ച് ബിക്കിനിയെ ചൊല്ലിയായിരുന്നു തര്‍ക്കം.
Leave a Reply