സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിലേക്ക് താൻ കയറിപറ്റുകയായിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പ്രതികരിച്ചത്.

തിരുവനന്തപുരത്ത് തൻറെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിൽ ആണെന്ന് സൗബിന്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൻറെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ “എനിക്ക് ഡെയ്റ്റ്‌ ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന്‌ ചോദിച്ചു. “അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.

സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.