നടൻ കമൽ ഹാസനെ അറപ്പുളവാക്കുന്ന വ്യക്തിയെന്ന് വിളിച്ച് ഗായിക സുചിത്ര. കമലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ഉയർത്തുന്നത്. കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു ഇവർ. പിന്നീട് സുചിത്ര ഷോയിൽനിന്ന് പുറത്താവുകയും ചെയ്തിരുന്നു.

ഈ ഷോയിൽ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചരണം നൽകിയിരുന്നു. എല്ലാ മത്സരാർഥികൾക്ക് ഖാദി വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു. എന്നാൽ, കമൽ തനിക്ക് സിന്തറ്റിക് വസ്ത്രമാണ് നൽകിയതെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തൽ. കമൽ പ്രേക്ഷകരെയും തന്നെയും കബളിപ്പിച്ചുവെന്ന് സുചിത്ര പറയുന്നു.

കമലിനെ പരിഹസിച്ചുകൊണ്ട് ഒരു കവിതയാണ് സുചിത്ര ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. കമൽ ഒരു പാവ കളിക്കാരൻ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ, കോളിവുഡിനെ തന്നെ പിടിച്ചുകുലുക്കിയ സുചി ലീക്ക്‌സിലൂടെ വിവാദങ്ങളിൽ ഇടം നേടിയ ഗായികയാണ് സുചിത്ര. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനും അമലാ പോളിനും നിരവധി താരങ്ങൾക്കുമെതിരെ നിരവധി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

പിന്നീട് നടിമാരുടെയും നടൻമാരുടെയും സ്വകാര്യചിത്രങ്ങളും പോസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം സുചിത്ര സിനിമയിൽനിന്ന് ഇടവേളയെടുത്തു. ഇവർ മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. കുറച്ച് നാളുകൾക്ക് മുൻപാണ് വീണ്ടും സിനിമയിൽ മടങ്ങിയെത്തിയത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നായിരുന്നു സുചിത്ര പിന്നീട് വെൡപ്പെടുത്തിയിരുന്നത്.