മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് സ്ഫടികം ജോർജ്ജ്. 1995ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ സ്ഫടികം എന്ന ചിത്രത്തിലൂടെ യാണ് ശ്രദ്ധ നേടുന്നത്. ‘ആകാശഗംഗ -2′ ആണ് അദ്ദേഹം അഭിനയച്ചതിൽ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.
സ്ഫടികത്തി’ന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി ഇദ്ദേഹം മാറി. വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലു മൊക്കെയായി സ്ഫടികം ജോർജ്ജ് സിനിമയിൽ സജീവമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് കാലമായതിനാൽ തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹം.
ഇപ്പോളിതാ വൃക്കരോഗം ബാധിച്ചപ്പോൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്ഫടികം. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാൽ മതിയെന്ന് പ്രാർത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. വാക്കുകളിങ്ങനെ
ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അർബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ തകർന്നു പോയി. എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ… എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേർത്തുനിർത്തുകയും ചെയ്തു’
സിനിമയിൽ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങൾ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാർഥ്യമായപ്പോൾ ദൈവത്തിന് എത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേർത്ത് നിർത്തിയത്. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്
Leave a Reply