നവകേരള സദസ്സിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദന സംഭവത്തിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ അഞ്ച് ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഗൺമാന്മാരും മർദിച്ചുവെന്നായിരുന്നു ആരോപണം. നിലവിൽ ആലപ്പുഴ എം.എൽ.എയായ എ.ഡി. തോമസിനും മറ്റ് പ്രവർത്തകർക്കുമാണ് അന്ന് മർദനമേറ്റത്. സംഭവത്തെ അന്ന് “രക്ഷാപ്രവർത്തനം” എന്നാണ് സർക്കാർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു കേസിലെ പുനരന്വേഷണം. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംസ്ഥാന പോലീസ് മേധാവിയും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അന്വേഷണസംഘ രൂപീകരണ നടപടികൾ പൂർത്തിയായത്.