സ്ത്രീ : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

സ്ത്രീ  :  രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത
June 22 03:59 2020 Print This Article

രാജു കാഞ്ഞിരങ്ങാട്

സ്ത്രീ ഒരു കടലാണ്
ഒറ്റത്തുള്ളിയും
തുളുമ്പാത്ത കടൽ

തിരക്കൈകൾ നീട്ടി
തീരത്ത് കയറാൻ
ശ്രമിച്ചിട്ടും
ഊർന്ന് ഉൾവലിഞ്ഞ്
പോകുന്നവൾ

ചുണ്ടിലൊരു നിലാച്ചിരി
കെടാതെ സൂക്ഷിക്കുന്ന
വൾ
ഹൃത്തിലൊരഗ്നിയും പേറി
നടക്കുന്നവൾ

എന്തൊക്കെയാണ് നീ
അവൾക്ക് കൽപ്പിച്ച്
നൽകിയ പര്യായം
അമ്മ
പൂജാ വിഗ്രഹം
ഭാര്യ
മകൾ
വേശ്യ.

ഇണയെന്നും
തുണയെന്നും പറഞ്ഞ്
ചവുട്ടി താഴ്ത്താനും
ചവിട്ടുപടിയാക്കാനും
കൈക്കലയാക്കി
മാറ്റിയിടാനുമുള്ള ജന്മം.

പാടണമിനിയൊരു പുതു
ഗാനം
പെണ്ണിൻ പുതുജീവിത
ഗാനം

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles