സോബിച്ചൻ കോശി
സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലാഖമാര്‍ക്ക് ഭൂമിയില്‍ കഷ്ടതയോ? ജീവിക്കാനുള്ള പോരാട്ടത്തിനായി സമരം ചെയ്യുന്ന കേരളത്തിലെ നഴ്സുമാര്‍ക്കായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ (യു.കെ.) കെസിഎയുടെ (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) സഹായ ഹസ്തം. നഴ്സിംഗ് സമരം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് അവരുടെ അധ്വാനഫലത്തെ ചൂഷണം ചെയ്യുന്ന സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിക്കെതിരെ, പൊതുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജോലി മേഖലയിലുള്ള അവഗണനയും അതിക്രമങ്ങളും അസംഘടിത വര്‍ഗ്ഗമായതുകൊണ്ട് ആര്‍ക്കും ഇവരെ ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നത് കണ്ടതുകൊണ്ടും ഈ സമരമുഖത്തെ നിങ്ങളുടെ വേദനയോടൊപ്പം ഞങ്ങളും (കെ.സി.എ)യും ഉണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിന്റോ റോക്കി യു.എന്‍.എയെ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ച് വളരെ വ്യക്തമായി വിവരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് ചാക്കോ, സജി വര്‍ഗീസ്, ജ്യോതിസ്, അനില്‍ പുതുശ്ശേരി തുടങ്ങിയ കെ.സി.എ അംഗങ്ങളുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തില്‍പരം രൂപ സംഭാവന സമാഹരിക്കുകയും കെ.സി.എ എക്സിക്യുട്ടീവ് മെമ്പര്‍ ആയ സോക്രട്ടീസിനെ ആ പണം നാട്ടിലെത്തിക്കുന്നതിനുവേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു.
ഇന്നലെ (17.07.17) യു.എന്‍.എ നേതാക്കന്മാരായ പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുധീപ്, ട്രഷറര്‍ ബിപിന്‍ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂരില്‍ വച്ച് അസോസിയേഷന് വേണ്ടി സോക്രട്ടീസ് ചെക്ക് കൈമാറി. 2017 എന്തുകൊണ്ടും ആത്മാഭിമാനത്തിന്റെ ദിനങ്ങളാണ്. കഴിഞ്ഞദിവസം സ്റ്റോക്ക് സിറ്റി ഫുഡ് ബാങ്കിലേയ്ക്ക് ആവശ്യമായ ഫുഡ് സപ്ലൈ ചെയ്യുവാനും സാധിച്ചു. കെസിഎയുടെ ചാരിറ്റി ട്രസ്റ്റ് ആയി കെസിഎ രജിസ്റ്റര്‍ ചെയ്യാനും സാധിച്ചു. അകമഴിഞ്ഞ് കെ.സി.എ (യു.കെ)യെ സഹായിക്കുന്ന എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.
Leave a Reply