മുട്ടറ മരുതിമലയുടെ മുകളിൽ നിന്നു താഴേക്ക് വീണു വിദ്യാർത്ഥിനി മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഇവർ സ്വയമേ മലയിൽ നിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. രണ്ട് വിദ്യാര്‍ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളില്‍ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ, മുട്ടറ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവ് കണ്ടു. ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ എത്താമെന്നും ശ്രദ്ധിക്കണമെന്നും പോലീസ് നിര്‍ദേശിച്ചതായി യുവാവ് പറഞ്ഞു. .
സുരക്ഷാ ജീവനക്കാരൻ പാറമുകളിലെത്തി കുട്ടികളോട് സംസാരിക്കുന്ന സമയത്ത്, ഇരുവരും താഴേക്ക് ചാടിയതായാണ് സംശയം. ഉടൻ നാട്ടുകാരുടെയും പ്രദേശവാസികളുടെയും സഹായത്തോടെ ഇരുവരെയും ഗുരുതര പരിക്കുകളോടെ മിയ്യണ്ണൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. മീനു അവിടെ മരിക്കുകയായിരുന്നു, സുവർണ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്.
കാണാതായ മീനുവിന്റെയും സുവർണയുടേയും സ്കൂൾ ബാഗുകൾ പെരിങ്ങനാട് സ്കൂളിന് സമീപത്തെ ഒരു കടയിൽ നിന്നും കണ്ടെത്തിയിരുന്നു . ബാഗുകളിലുണ്ടായ പുസ്തകങ്ങൾ കുട്ടികൾ എവിടേക്ക് പോകാൻ ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്ന സൂചനകളാണെന്നും പൊലീസ് പറഞ്ഞു. ബാഗുകളും പുസ്തകങ്ങളും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് രാവിലെ സ്കൂളിലേക്കുപോയ കുട്ടികളെ തിരക്കി രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികള്‍ സ്കൂളില്‍ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്.
Leave a Reply