കുലത്തൊഴില്‍ ജീവിതമാക്കി വളര്‍ച്ച മുരടിച്ച ധാരാളം പേര്‍ ഇന്ന് ഭൂമുഖത്തുണ്ട്. സാങ്കേതിക വളര്‍ച്ചയുടെ പരിണിത ഫലമാണിത്. കുലത്തൊഴില്‍ യന്ത്രങ്ങള്‍ക്ക് വഴിമാറിക്കൊടുത്തപ്പോള്‍ യന്ത്രങ്ങളോടൊപ്പം ചലിക്കാന്‍ കഴിയാതെ പോയ കുറെ മനുഷ്യര്‍. കൊല്ലന്‍, തട്ടാന്‍, അശാരിമാര്‍, മാരാര്‍, ചെത്ത് തൊഴിലാളികള്‍, നെയ്ത്ത് തൊഴിലാളികള്‍ അങ്ങനെ നീളുന്ന ഒരു വലിയ സമൂഹം. അന്നന്നു വേണ്ടുന്ന ആഹാരത്തിനപ്പുറം മിച്ചം വെയ്ക്കാനൊന്നുമില്ലാത്ത കുലത്തൊഴിലുകള്‍ തലമുറകള്‍ക്ക് മാറ്റി ചിന്തിക്കാനുള്ള അവസരം നല്കാറില്ല. അതു കൊണ്ട് തന്നെ കാലഘട്ടത്തിന്റെ വളര്‍ച്ച കുലത്തൊഴിലില്‍ പ്രകടമാകാറില്ല.

കുലത്തൊഴിലുകള്‍ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തികളുടെ വ്യക്തിപ്രഭാവമാണ്. കുലത്തൊഴിലിനപ്പുറം ഓരോ വ്യക്തിക്കും വ്യത്യസ്തമായ ധാരാളം കഴിവുകള്‍ ഉണ്ട്. അത് വികസിപ്പിച്ചെടുത്ത് ആധുനികതയോടൊപ്പം സഞ്ചരിക്കാനുള്ള അവസരമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.

അത്തരത്തില്‍ തന്റെ കഴിവുകള്‍ തീച്ചൂളയില്‍ ഉരുക്കി തീര്‍ത്ത ഒരു വ്യക്തിത്വത്തിന്റെ കഥയാണിത്. ‘ഉലയില്‍ ഉരുകുന്ന സാഹിത്യകാരന്‍’ കുലത്തൊഴില്‍ മുരടിപ്പിച്ച തന്റെ ജീവിതകഥ മലയാളം യുകെയിലൂടെ പങ്ക് വെയ്ക്കുന്നു.

സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച മലയാളം യുകെ ന്യൂസില്‍ വായിക്കുക.
www. malayalamuk.com
സത്യങ്ങള്‍ വളച്ചൊടിക്കാതെ!