തിരുവനംന്തപുരം. സ്വപ്ന സുരേഷ് തിരുവനംന്തപുരം ജില്ലയിലെ പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എസ്റ്റേറ്റിലെത്തിയതായി പുതിയ വെളിപ്പെടുത്തലുകള്‍. മറ്റൊരു വനിതയോടൊപ്പം കാറില്‍ കടന്നുപോവുകയും മങ്കയത്തിലേക്കുള്ള വഴി ചോദിച്ചതായും സമീപവാസികളിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.
സ്വപ്ന സഞ്ചരിച്ചു എന്നു പറയുന്ന കാര്‍ കടന്നു പോയതായി സിസിടിവി ദൃശ്യങ്ങളുമുണ്ട്. എന്നാല്‍ മങ്കയത്ത് സ്വപ്ന എത്തിയതായി പോലീസ് സ്ഥിതീകരിച്ചിട്ടില്ല. കേരള പൊലീസ് സ്വപ്നയെ പിടികൂടി കസ്റ്റംസിന് നല്‍കേണ്ട നിര്‍ദ്ദേശമാണ് ഉന്നത തലത്തില്‍ നിന്ന് പോലീസിന് ലഭിച്ചിരിക്കുന്നത്.
സ്വപ്നയുടെ ഒളിയിടം സംബന്ധിച്ച് സംസ്ഥാന ഇന്റിലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചെങ്കിലും കസ്റ്റംസ് അവശ്യപ്പെട്ടാല്‍ നല്‍കാമെന്നാണ് പോലീസിന്റെ നിലപാട്. കേരള സര്‍ക്കാര്‍ കസ്റ്റംസിനോട് സഹകരിക്കുന്നില്ല എന്ന ആക്ഷേപമാണിപ്പോള്‍ ഉയരുന്നത്. കേരള പൊലീസിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് കസ്റ്റംസ് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
Leave a Reply