സ്വപ്ന സുരേഷിന്റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിലുള്ളത് ഞടുക്കുന്ന വെളിപ്പെടുത്തൽ. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്ക് പുറമേ സ്വപ്നയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്. ഭാര്യ ഒപ്പമില്ലാതിരുന്ന സന്ദർഭത്തിൽ എം.ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയെന്നും ഈ ബെഡ്റൂമിൽ എനിക്കൊപ്പം നീയുണ്ടാവണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞതായും ആത്മകഥയിൽ പറയുന്നു,
പ്രസക്തഭാഗമിങ്ങനെ, ഒരുമിച്ചുള്ള ഒരു യാത്രാസമയത്ത് കാലുകൾ കാട്ടാൻ പറഞ്ഞ ശിവശങ്കർ തന്റെ കാലുകൾ രണ്ടും കൈയ്യിലെടുത്ത് സ്വർണക്കൊലുസുകൾ അണിയിച്ചു. മാസത്തിൽ രണ്ടുതവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതിൽ സെക്സ് പാടില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. ഔദ്യോഗിക മീറ്റിംഗുകളുടെ പേരിൽ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി. തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ഒരേ മുറിയിൽ ഒരേ കട്ടിലിൽ അദ്ദേഹം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും. സ്നേഹത്തോടെ എന്റെ നെറ്റിയിലും കവിളിലുമൊക്കെ ഉമ്മവയ്ക്കും. പിന്നെ കഥ കേൾക്കലും കളളുകുടിയുമാണ്. കേരളം വിട്ടുകഴിഞ്ഞാൽ റോഡിലൂടെ തന്റെ കൈപിടിച്ച് നടക്കും. കേരളത്തിലെ റോഡിൽ എനിക്കിത് പറ്റില്ലല്ലോ പാർവതീ എന്ന് അദ്ദേഹം ഇടയ്ക്കിടെ പറയും.
യാത്രകളിൽ കാല്പനികനായ കാമുകനായിരുന്നു അദ്ദേഹം. മാളുകളിൽ യുവ ദമ്പതികൾക്കിടയിലൂടെ എന്നെ ചേർത്തുപിടിച്ച് നടക്കുന്നതിൽ അദ്ദേഹം പ്രത്യേകം സന്തോഷം കണ്ടെത്തി. ഹോട്ടൽ മുറികളിൽ ഒരുമിച്ചിരിക്കുമ്പോൾ ഞാൻ ജനിക്കും മുമ്പുളള മലയാള ഗാനങ്ങൾ കേൾക്കും. മകളെ ഏത് കോളേജിൽ ചേർക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കറാണ്.
താനുമായുളള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു. ആ കുട്ടിയിൽ എന്തെങ്കിലും മേന്മ ഉണ്ടായിട്ടാകുമല്ലോ സ്വീകരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇതിനുശേഷം ശിവശങ്കർ വീട്ടിൽ നിന്ന് ഹെതർ അപ്പാർട്ട്മെന്റിൽ ഫ്ലാറ്റെടുത്ത് അങ്ങോട്ടേക്ക് മാറി. പിന്നീടുളള കൂടിക്കാഴ്ചകളെല്ലാം ഫ്ലാറ്റിലാണ് നടന്നത്.
ചെന്നൈയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമെന്ന് ഒരുദിവസം ശിവശങ്കർ പറഞ്ഞു. സാരി വാങ്ങിത്തരാമെന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണമെന്നും പറഞ്ഞു. പതിനൊന്നായിരം രൂപയുടെ കസവുമുണ്ടും നേര്യതും വാങ്ങി തന്നു. അതൊക്കെയുടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി അദ്ദേഹമൊരു താലിയെടുത്ത് കഴുത്തിൽ കെട്ടി. മാലയിട്ടതും താലികെട്ടിയതും സ്വന്തം സന്തോഷത്തിനെന്നാണ് ശിവശങ്കർ പറഞ്ഞത്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് താൻ ശിവശങ്കറെ പരിചയപ്പെടുന്നതെന്ന് സ്വപ്ന പറയുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് ആത്മബന്ധമായി മാറി. ശിവശങ്കറുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സ്വപ്ന വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നു.
എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിർത്തുവാൻ എന്ത് വില നൽകുവാനും എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാൻ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ തന്നെ പാർവ്വതി എന്നാണ് ശിവശങ്കർ വിളിച്ചതെന്ന് സ്വപ്ന പറയുന്നു.
Leave a Reply