തുളസിവനം തുളസി
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സ്വാശ്രയമുതലാളിക്കെതിരെ സ്വാശ്രയ അസോസിയേഷന് നടപടിയെടുത്തൂ..കുട്ടികളെ ഇടിച്ചുപഞ്ഞിക്കിടുന്നതും; ഇടിമുറിയില്‍ക്കയറ്റി തല്ലിക്കൊല്ലുന്നതും ക്രിമിനല്‍കുറ്റമാണെന്നും അങ്ങനെയുള്ളവരെ സംഘടനയില്‍ വെച്ചുപൊറുപ്പിക്കില്ലന്നും അസോസിയേഷന് അറിയിച്ചു… മര്ദനമേല്ക്കേണ്ടിവന്ന വിദ്യാര്‍ത്ഥിയോട് ഐക്യദാര്ട്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ദിവസത്തേയ്ക്ക് കോളേജുകള്‍ അടച്ചിടാനും ..പോലിസ് അന്വേഷണത്തോട് സഹകരിക്കുമെന്നും; വിദ്യാര്‍ത്ഥിയേയും കുടുംബക്കാരെയും ആശ്വസിപ്പിക്കാന്‍ ഒരു പ്രതിനിധിസംഘത്തെ അയക്കാനും സ്വാശ്രയഅസോസിയേഷന്‍ തീരുമാനിച്ചു….. ഹാ ഹഹ എന്തുനല്ല നടക്കാത്ത സ്വപ്നം…
ഒറിജിനല്‍ ദേണ്ടെ താഴെ കിടക്കുന്നു
കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന് തീരുമാനിച്ചു. എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നെഹ്റു കോളേജ് ചെയര്മാന് പി.കൃഷ്ണദാസിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ലക്കിടി നെഹ്രു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് പി. കൃഷ്ണദാസടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന് അറിയിച്ചു……. (മാതൃഭൂമി)
അടിപൊളി…. അല്പം വൈകിയാണെങ്കിലും സംഗതി കലക്കി.. എന്തേ അടച്ചിടാന്‍ വൈകിയതെന്നോര്‍ത്തു വേവലാതിപ്പെട്ടിരിക്കുവായിരുന്നു… ഈ അടച്ചിടല്‍സമരം കുറച്ചുകൂടിനേരത്തെ നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ജോറായേനെ… ഏത്,,, നമ്മുടെ റോബിന് പാതിരിയെ പീഡനത്തിന് പിടിച്ച സമയത്ത് ഈ അടച്ചിടല്‍ സമരം നടത്തേണ്ടതായിരുന്നു… അദേഹവും ഒത്തിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജര്‍ ആയിരുന്നല്ലോ… പോരാത്തതിന് നമ്മുടെ ഗ്രൂപ്പില്‍പ്പെട്ട ആളുമാണ്….ജാമ്യമില്ലാത്ത വകുപ്പ് പോലിസ് ചാര്‍ത്തിയതുകൊണ്ട്; അങ്ങേരിപ്പോള്‍ ചപ്പാത്തി പരത്തി ആശ്വാസം കൊള്ളുകയാണ്… ജാമ്യംകിട്ടുന്നവകുപ്പ് ചാര്‍ത്താന്‍ അന്ന് സമരം നടത്തിയിരുന്നെങ്കില്‍ ഇന്ന് അദേഹവും സഭാപ്രതിനിധിയായി ഈ സമരത്തിന്റെ മുന്‍പന്തിയില്‍ നിന്നേനെ…
ഇതിപ്പോ; ഈ അടച്ചിടല്‍ സമരത്തില്‍ ദൈവസ്നേഹം മാത്രം പ്രസംഗിക്കുന്ന സഭാ സ്വാശ്രയങ്ങളും, സമുദായനന്മയ്ക്കും മാനവപുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമുദായസംഘടനാ സ്വാശ്രയങ്ങളും, പിന്നെ അല്ലറചില്ലറ കള്ളുകച്ചവട പ്രമുഖരുടെ സ്വാശ്രയങ്ങളും എല്ലാം ഒറ്റക്കെട്ടാണ്.. അതാണ് വര്‍ഗ്ഗസ്നേഹം.. സ്വാശ്രയ അടിമുറിഇടിമുറി കാര്യത്തില്‍ സഭയും, കള്ളും, സമുദായവും എല്ലാം ഒറ്റക്കെട്ടാണ്… നുമ്മടെ കോളേജിലെ വിദ്യാര്‍ത്ഥികളെ തല്ലാനും കൊല്ലാനുമുള്ള അധികാരം നമുക്കുണ്ട്; കേസെടുത്താല്‍ നുമ്മ ഒറ്റക്കെട്ടായി സമരം നടത്തിക്കളയും…. എന്താല്ലേ………
എന്തിനാണപ്പോ ഈ അടച്ചിടല്‍… ഒരു സ്വാശ്രയകോളേജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ അവരുടെ കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ പഞ്ഞിക്കിടുന്നു.. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലിസ് കേസ് എടുക്കുന്നു.. കുറ്റത്തിന്റെ മെറിറ്റ് നോക്കി പോലിസ് ആവശ്യമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കി… കുറ്റത്തിന്റെ കഠിനത പ്രകാരം പ്രതികള്‍ക്ക് ജാമ്യംകിട്ടാനുള്ള സാധ്യത കുറവാണ്…അതിനെത്തുടര്‍ന്ന് പോലിസ് ഈ കേസില്‍ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തുവെന്ന് ആരോപിച്ച് കോളേജുകള്‍ അടച്ചിട്ടു സമരം നടത്തുന്നു.. അല്ലപ്പാ.. നിങ്ങ കുറെ സ്വാശ്രയക്കാര്‍ പറയുന്ന വകുപ്പുകള്‍ ചാര്‍ത്തി കേസ് എഴുതിയാ മതിയെങ്കില്‍ ഇന്നാട്ടില് പോലീസും കോടതിയും ഒന്നും വേണ്ടല്ലോ… അല്ലേ.. നിങ്ങള്‍ക്ക് തോന്നിയവരെ തല്ലും നിങ്ങള്‍ക്ക് തോന്നിയവരെ കൊല്ലും ആരും മിണ്ടാന്‍പാടില്ല കൊള്ളാലോ ബ്രോ,,കളെ നിങ്ങള്‍ പറയുന്ന ആ കിണാശ്ശേരി…..
അല്ല ഒരുകണക്കിന് നിങ്ങ പറയുന്നതിലും കാര്യമുണ്ട്; ഒരു വിദ്യാര്‍ത്ഥിയെ ഇടിമുറിയിലിട്ടു തല്ലിക്കൊന്നിട്ടും ജാമ്യം കിട്ടി; ഇതിപ്പോ വെറും തല്ലുമാത്രം കൊടുത്ത കേസില്‍ ജാമ്യമില്ലപോലും… ഇതെന്തൊരു പരിപാടിയാണ്; മ്ലേച്ചം, മ്ലേച്ചം…ചിന്തിച്ചുപോകും, ആരും ചിന്തിച്ചുപോകും…ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.. ആദര്ശധീരന് ആന്റണി ചേട്ടന്റെ കാലത്ത് രജനി എസ് ആനന്ദ്…..ഇപ്പൊ ജിഷ്ണു പ്രണോയ് എന്നിട്ട് ഇവിടുത്തെ സ്വാശ്രയത്തിനു വല്ല മാറ്റവും ഉണ്ടായോ..? ഇല്ല… അപ്പൊ ഇതങ്ങനെ വിട്ടാല്‍ പറ്റില്ല കാശിനുവേണ്ടി പിഴിയാനുള്ള അധികാരം ഉള്ളതുപോലെ തല്ലാനും കൊല്ലാനുമുള്ള അവകാശം കൂടി സ്വാശ്രയകോളേജുകള്‍ക്ക് പതിച്ചു കിട്ടുന്നതുവരെ അടച്ചിടല്‍ തുടരണം…
ഈ സ്വാശ്രയങ്ങളൊക്കെ തുടങ്ങുന്നത് സാമൂഹ്യ സേവനത്തിനുവേണ്ടിയാണെന്നാണ് ചിലരുടെയൊക്കെ വിചാരം..സത്യമതാണോ അല്ലേയല്ല… കാശെറിഞ്ഞു കാശുണ്ടാക്കാന്‍ വേണ്ടിയാണ് ഇതൊക്കെ തുടങ്ങുന്നത്… പത്തുകോടി മുടക്കിയാല്‍ നൂറുകോടി തിരിച്ചുപിടിക്കണം. അതിനുവേണ്ടിയുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വികരിക്കും. ഫീസിനത്തില്‍ മാത്രം പിഴിഞ്ഞാല്‍ ഒക്കുന്നില്ലേല്‍ ; താടിവെച്ചാല്‍ ഫൈന്‍,, താടിവടിച്ചാല്‍ ഫൈന്‍,, മുണ്ടുടുത്താല്‍ ഫൈന്‍,,തുമ്മിയാല്‍ ഫൈന്‍ , ചിരിച്ചാല്‍ ഫൈന്‍,, കരഞ്ഞാല്‍ ഫൈന്‍ അങ്ങനെ പറ്റുന്ന രീതിയിലൊക്കെ പൈസ വസൂലാക്കും.. ഇതിനെയൊക്കെ എതിര്‍ക്കാന്‍ വരുന്നവര്‍ക്ക് ഇടിമുറിയില്‍ വച്ച് സ്വികരണം കൊടുക്കും.. സ്ഥാനത്ത് ഇടികൊടുത്താല്‍ ആള് പരലോകം പുല്കുമെന്നൊക്കെ ഇവിടെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്.. അതൊക്കെ അത്രവലിയ ഇഷ്യൂ ആക്കണോ. അതാണല്ലോ മുന്‍പ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസില്‍ മുന്‍കൂര്‍ജാമ്യം കിട്ടിയത്… അതിനു പറ്റിയ വകുപ്പുകള്‍ നുമ്മതന്നെ പോലീസിനു പറഞ്ഞുകൊടുത്തു.. പോലിസ് അതുവെച്ചു കാര്യങ്ങള്‍ നീക്കി. പക്ഷെ ഇവിടിപ്പോ ചെറിയൊരു മര്ധനക്കേസില്‍ ജാമ്യമില്ലപോലും.. എന്തൊരു അനീതിയാണ് ഈ പോലിസ് ചെയ്യുന്നത്. ചേര്‍ക്കേണ്ട വകുപ്പുകള്‍ ഏതെന്നു കൃത്യമായി പറഞ്ഞുകൊടുത്തതാണ്..അതൊന്നും കേള്‍ക്കാതെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിരിക്കുന്നു.. പിടിച്ചാല്‍ ഉണ്ട തിന്നേണ്ടിവരുമെന്ന് ഉറപ്പാണ്… പ്രമുഖന്റെ ഇടപെടലാണ് ഇനി ആകെയുള്ള പ്രതീക്ഷ….. മോഹന്‍ ഗോമസിന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് നാല് നേരവും മൃഷ്ടാന്നം ഭോജിച്ച് ആസനത്തിലെക്ക് വാലും ചുരുട്ടി നടക്കുന്ന ആ കൊത്താഴത്തിലെ പ്രമുഖന് ഉണ്ടല്ലോ; അദേഹം കലിതുള്ളി വിറച്ചിരിക്കുകയാണ്.. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത പോലീസുകാരുടെ വരിയെടുത്തുകളയുമെന്നാണ് ഭീക്ഷണി… അങ്ങനെ വലതും സംഭവിക്കുമോ മുഖ്യാ….
കേസില്‍ പിടിയിലാകുന്ന പ്രതിക്ക് രക്ഷപെടാവുന്ന വകുപ്പുകള്‍ ചേര്‍ത്തുവേണം കേസ് എഴുതാനെന്ന്… ഹ ഹഹ എന്തൊരു നിരീക്ഷണം… പരാതിക്കാരന്റെ മൊഴിയുടെ മെറിറ്റ് നോക്കി പോലിസ് വകുപ്പുകള്‍ ചാര്‍ത്തുന്നത് പ്രതിക്ക് ജാമ്യം കിട്ടാനുള്ള സാധ്യത ഇല്ലാതാക്കുംപോലും… ഇനിയിപ്പോ പ്രതി പറയുന്ന വകുപ്പുകള്‍ ചേര്‍ത്തെ കേസ് എഴുതാവൂ പോലും… ഇല്ലേല് പണി തെറുപ്പിക്കും പോലും… ഈ പ്രമുഖനെയൊക്കെ ഏതു മലരുകളാണോ കൊത്താഴത്തിലേക്ക് തിരഞ്ഞെടുത്തത്..
വന്നുവന്ന് നാട്ടില്‍ ചെറുകിട മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍ക്കും, ചെറുകിട കൂലിത്തല്ലുകാര്‍ക്കും, വല്ലപ്പോഴും വല്ല ചെറിയചെറിയ പീഡനങ്ങളൊക്കെ നടത്തുന്നവര്‍ക്കും ജീവിക്കാന്‍ വയ്യാണ്ടായിരിക്കുന്നു… മുട്ടിനില്‍ക്കുമ്പോള്‍ ഒരു സിഗരറ്റ് വലിച്ചാല്‍, ഗുളികവാങ്ങാന്‍ പോണസമയത്ത് ഹെല്‍മറ്റ് മറന്നാല്‍, മതിലേല് മുള്ളിയാല്‍, വഴിയില്‍ തുപ്പിയാല്‍, അടുത്ത പറമ്പില്‍ കയറി രണ്ടു തേങ്ങയിട്ടാല്‍….. നിങ്ങള്‍ പെട്ടത് തന്നെ.. ഇടിയും കിട്ടും, കേസും വരും… നാട്ടില്‍ അത്യാവശ്യം സ്വാശ്രയ പ്രമുഖനൊക്കെയായാല് സ്വന്തമായി ഇടിമുറികള്‍ ഉണ്ടാക്കാം കൈത്തരിപ്പ് തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പഞ്ഞിക്കിടാം, വേണമെങ്കില്‍ കൊല്ലാം ഒരു കുഴപ്പവുമില്ല… ഏതുവകുപ്പുചേര്‍ത്താ കേസ് എടുക്കേണ്ടതെന്ന് ചോദിച്ചു പോലിസ് പിറകെ നടക്കും… അതാണ് നടപ്പ്… തല്ലിയാലും കൊന്നാലും നമുക്കുവേണ്ട വകുപ്പ് നമ്മള് പറയും… അതല്ല വേറെ വകുപ്പ് ചേര്‍ക്കാമെന്നു വച്ചാല്‍ അടച്ചിടല്‍ സമരം നടത്തിക്കളയും…
മണിയും, മസില്‍പവറും, യൂണിയനും കൈയ്യിലുണ്ടെങ്കില്‍ ആരെയും തല്ലാം,; ആരെയും കൊല്ലാം; പ്രതിയാക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയ്ക്കെതിരെ സമരം നടത്താം ഇതിനെയൊക്കെ മൊത്തത്തില്‍ പറയാനുള്ള പദം ഇറ്റലിക്കാര്‍ ലോകത്തിനു കൊടുത്തിട്ടുണ്ട്.. മാഫിയ
അപ്പൊ ഈ; നീതി, ന്യായം എന്നൊക്കെ പറയുന്നതോ ..?
അതൊക്കെ വെറും കോമഡിയല്ലേ ചേട്ടാ…………………