തമിഴ്നാട്ടിലെ സേലത്ത് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഏഴ് പേരിൽ ആറു പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതിൽ നാല് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശികളായ ജോർജ് ജോസഫ് (60), ഭാര്യ അൽഫോൻസ (55), മകൾ ടീനു ജോസഫ് (32), മകളുടെ ഭർത്താവ് സിജി വിൻസന്‍റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങൾ. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബംഗളൂരുവിൽ നിന്നും തിരുവല്ലയ്ക്ക് വന്ന യാത്ര എന്ന ബസാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ബസ് ദേശീയപാതയിൽ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് എതിർ ദിശയിലെ ബസിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സേലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സേലം ജില്ലാ കളക്ടർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽ ബസുകൾ പൂർണമായും തകർന്നു. മൃതദേഹങ്ങൾ സേലത്തെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.