നടന്‍ ഷൈന്‍ ചാക്കോയുമായുള്ള പ്രണയം തകര്‍ന്നുവെന്ന് വെളിപ്പെടുത്തി മോഡലായ തനൂജ. സോഷ്യല്‍ മീഡിയ ലൈവിലൂടെയായിരുന്നു തനൂജയുടെ പ്രതികരണം. പുരുഷനായാലും സ്ത്രീയായാലും ആരേയും വിശ്വസിക്കരുതെന്നും എല്ലാവരില്‍ നിന്ന് ഒരു അകലം പാലിക്കണമെന്നും തനൂജ പറയുന്നു. രണ്ട് വര്‍ഷം സ്‌നേഹിച്ചിട്ടും ഇപ്പോള്‍ താനാണ് കുറ്റക്കാരിയെന്നും കുടുംബത്തെ വിട്ടു വന്ന തന്നെ ഇട്ടിട്ട് പോകുമെന്ന് കരുതിയില്ലെന്നും ലൈവില്‍ തനൂജ പറയുന്നു.

കൂടെ എപ്പോഴും ഉണ്ടാകുമെന്ന് കരുതിയതാണെന്നും ഫ്രെയിം ചെയ്ത ഫോട്ടോയൊക്കെ എറിഞ്ഞുടച്ചെന്നും തനൂജ പറയുന്നു. ‘ഉമ്മ എന്നോട് പറഞ്ഞതാണ്. അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. ഞാന്‍ കേട്ടില്ല. അതുപോലെ സംഭവിച്ചു. ഇനി ആരും വേണ്ട. നമ്മള്‍ മാത്രം മതി. അയാള്‍ എന്നെ ചതിച്ചിട്ടില്ല. ഞാനും അയാളെ ചതിച്ചിട്ടില്ല. മുന്നോട്ടു പോകാന്‍ പറ്റിയില്ലെങ്കില്‍ മാറി കൊടുക്കണം. അയാള്‍ അയാളുടേതായ വൈബില്‍ പോകുന്നുണ്ട്. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി പോകുന്നുണ്ട്.’ തനൂജ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ തനൂജയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരു പെണ്ണെന്ന സങ്കല്‍പം തനിക്ക് സാധിക്കുന്ന കാര്യമല്ലെന്നും അത് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നുമായിരുന്നു ഷൈന്‍ അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷൈനിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തനൂജ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളഞ്ഞിട്ടുണ്ട്.

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്ക്കൊപ്പം ഷൈന്‍ എത്തിയത് മുതലാണ് പ്രണയം ചര്‍ച്ചയായത്. ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്, രണ്ട് പേര്‍ക്കും വേദിയിലേക്ക് വരാം’ എന്നാണ് വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ പറഞ്ഞത്. തുടര്‍ന്ന് തനൂജയ്‌ക്കൊപ്പം ഷൈന്‍ വേദിയിലെത്തി. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.