വിരസമായിരുന്ന കോവിഡുകാലത്തിന്റെ ഏകാന്തതയും വൈഷമ്യങ്ങളുമെല്ലാം മറവിയുടെ ചവറ്റുകുട്ടയിൽ തള്ളി പുതുമയുടെ , ഉണർവ്വിന്റെ പുലരികളിലേക്ക് കാലവും നമ്മളും കുതിക്കുകയാണ്.

മനസ്സിന് കുളിർമ്മയും സന്തോഷവും പകരാൻ കലകൾക്കും സംഗീതത്തിനും അനന്യസാധാരണമായ കഴിവുണ്ട്. അതുൾക്കൊണ്ടുകൊണ്ടാണ് ടീം നീലാംബരി ഒരു സംഗീതപരിപാടി യുമായി നിങ്ങളുടെ മുന്നിലെത്തുന്നത്.

എന്നും ഭാവനയുടെ സ്വർണ്ണരഥത്തിൽ സഞ്ചരിച്ചുകൊണ്ട് കൈരളിയെ ഭാവതരള മോഹനസുരഭിലമായ ശീലുകളാൽ , സ്വരമാധുരിയാൽ ആഹ്ളാദത്തിന്റെ പൊന്നൂഞ്ഞാലാട്ടുന്ന സർഗ്ഗപ്രതിഭകളെ വീണ്ടും ഹൃദയത്തോടണയ്ക്കുവാൻ യുകെയിലെ മലയാളികൾക്കൊരു സ്വപ്നദിനം സമ്മാനിക്കുകയാണ് ടീംനീലാംബരി.

2022 ഒക്ടോബർ 1 ന് ഉച്ചയ്ക്ക് 1 മണിമുതൽ st. Edwards school Hall. Poole. – BH15 3HY – ൽ രാഗഭാവതാള വിസ്മയങ്ങളുടെ പടവുകളേറുന്ന കൗമാര യുവ പ്രതിഭകൾക്ക് പ്രോത്സാഹനവും പ്രതീക്ഷയും പകരുന്ന സംഗീതവിരുന്ന്. അരങ്ങേറുന്നു.

 

പ്രശസ്ത സിനിമാസംവിധായകൻ ശ്രീ.പ്രജീഷ് സെൻ വിശിഷ്ടാതിഥി. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീ.ഗോകുൽ ഹർഷൻ , പ്രമുഖ കീ ബോർഡ് ആർട്ടിസ്റ്റായ ശ്രീ എബിൻ, സിനിമാ പിന്നണി ഗായകരായ ശ്രീ. അഭിജിത് യോഗി , ശ്രീ. ദീപക് , ഏഞ്ചൽ വോയ്സ് ഗായികയായിരുന്ന, ആര്യ രാജീവ് തുടങ്ങിയ പ്രമുഖരുടെ മഹനീയസാന്നിധ്യം സംഗീതവിരുന്നിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു.

യു കെയിലെ മലയാളികളുടെ ഇടയിൽ വളർന്നു വരുന്ന . കൗമാര-യുവപ്രതിഭകളാണ് ഗായകരായി എത്തുന്നത്. നാടിന്റെ പ്രിയമക്കളായ അവരെ ആസ്വദിക്കുവാനും പ്രചോദനവും പ്രോത്സാഹനവും നല്കുവാനും യുകെ മലയാളികളായ നമുക്കോരോരുത്തർക്കും കടമയുണ്ട്.

പ്രിയ ജനങ്ങളും, കലാ സ്നേഹികളുമായ മലയാളിസമൂഹമാണ് ഈ സംഗീത വിരുന്നിന്റെ ജീവനും കരുത്തും. ഈ സംരംഭത്തിന്റെ വിജയത്തിന്നായി അഹോരാത്രം പ്രവർത്തിക്കുന്ന ടീം നീലാംബരിയുടെ എല്ലാമെല്ലമായ ശ്രീ മനോജ് മാത്രാടൻ പ്രത്യേകം ഓർമ്മിക്കപ്പെടേണ്ട സംഘാടക പ്രതിഭയാണ്.