മലയാളം യുകെ ന്യൂസ് ടീം

ലെസ്റ്റര്‍: മലയാളം യുകെ ഓണ്‍ ലൈന്‍ ന്യൂസ് പേപ്പര്‍ ആദ്യമായി നടത്തിയ എക്സല്‍ അവാര്‍ഡ് നൈറ്റ് വന്‍ വിജയമായി മാറിയപ്പോള്‍ അതിന്‌ കാരണക്കാരായ ഒരു കൂട്ടം നിസ്വാര്‍ഥരായ സംഘാടകരെ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളേയും നേരിട്ട് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും മെഹര്‍ സെന്ററിലേയ്ക്ക് ഒഴുകിയെത്തിയ എല്ലാ കലാസ്നേഹികള്‍ക്കും മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളാണ് ഈ അവാര്‍ഡ് നൈറ്റ് വിജയത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍. അതോടൊപ്പം നീണ്ട പരിശീലനങ്ങള്‍ക്ക് ശേഷം തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിച്ച ഓരോ കലാകാരന്മാര്‍ക്കും, അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ക്കും മലയാളം യുകെയുടെ വന്ദനം.

ഏതൊരു കലാസന്ധ്യയും വിജയിക്കുന്നത് കഠിനാധ്വാനികളായ ഒരു കൂട്ടം സന്മനസ്സുകളുടെ കൂട്ടായ പരിശ്രമം ഒന്നുകൊണ്ട് മാത്രമായിരിക്കും എന്ന് ഞങ്ങള്‍  ഉറച്ച് വിശ്വസിക്കുന്നു. മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നൈറ്റിന് ഇത്രവലിയ വിജയം സമ്മാനിച്ചതിന്റെ പിന്നിലും ഇതേപോലെ ഒരു കൂട്ടം സന്മനസ്സുകള്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണയാണെന്ന് തുറന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.

ഏറ്റവും അധികം നന്ദി പറയേണ്ടത് ലെസ്റ്റര്‍ കേരള കമ്മൂണിറ്റി എന്ന മഹത്തായ സംഘടനയോടാണ്. ആദ്യം മുതല്‍ അവസാനം വരെ ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി എല്‍ കെ സി സ്വീകരിച്ച നിലപാടുകളാണ്‌ ഈ കലാസന്ധ്യയെ ഇത്രയും മനോഹരമാക്കിയത്. ആത്മാര്‍ത്ഥയുള്ള ഒരു കൂട്ടം കുടുംബങ്ങള്‍ ഈ അവാര്‍ഡ് നൈറ്റിനെ സ്വന്തം കുടുംബ പരിപാടിപോലെ ഏറ്റെടുത്തപ്പോള്‍ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ വിജയം ഉറപ്പായിരുന്നു. തലേദിവസം മുതല്‍ അവാര്‍ഡ് നൈറ്റിന്റെ അവസാനം വരെ മെഹര്‍ കമ്മൂണിറ്റി സെന്ററിന്റെ മുക്കും മൂലയും എല്‍ കെ സിയുടെ കഴിവുറ്റ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അജയ് പെരുമ്പലത്തിന്റെയും, രാജേഷ് ജോസഫിന്റെയും, ടെല്‍സ്മോന്‍ തോമസിന്‍റെയും, ജോസ് തോമസിന്റെയും, സോണി ജോര്‍ജ്ജിന്റെയും, ജോര്‍ജ്ജ് എടത്വായുടെയും നേതൃത്വത്തില്‍ അനേകം കുടുംബങ്ങള്‍ ആണ് ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി അക്ഷീണം പ്രയഗ്നിച്ചത്.

   

പ്രൌഡിയേറിയ ഓഡിറ്റോറിയം, രണ്ടായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന രീതിയിലുള്ള സൗകര്യങ്ങള്‍, മനോഹരമായി തയ്യാറാക്കിയ സ്റ്റേജ്, കലാഭവന്‍ നൈസ്സും, സോണി ജോര്‍ജ്ജും അണിയിച്ചൊരുക്കിയ നിലവാരമുള്ള കലാവിരുന്നുകള്‍, മിതമായ നിരക്കില്‍ സ്വാദേറിയ ഭക്ഷണം, മാഗ്നാവിഷന്‍ ടി വി ചാനലിലൂടെ തല്‍സമയ സംപ്രക്ഷണം, ലണ്ടന്‍ മലയാളം റേഡിയോയിലൂടെ തല്‍സമയ സംപ്രക്ഷണം, മികവാര്‍ന്ന ലൈറ്റ് ആന്റ് സൌണ്ട് സിസ്റ്റം, ആവശ്യത്തിലധികം പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഇതെല്ലാം ഇക്കഴിഞ്ഞ അവാര്‍ഡ് നൈറ്റിലെ പ്രത്യേകതകള്‍ ആയിരുന്നു..

 

ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി ആദ്യ ആലോചനകള്‍ മുതല്‍ അവസാനം വരെ എല്ലാവിധ നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ സഹായിച്ച സോണി ജോര്‍ജ്ജ്, സ്റ്റാന്‍ലി തോമസ്സ്, റോബി മേക്കര, മോനി ഷിജോ, കുശാല്‍ സ്റ്റാന്‍ലി എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവാര്‍ഡ്‌ നൈറ്റ് വിജയകരമാക്കുവാന്‍ കുടുംബസുഹൃത്തിനെപ്പോലെ ഞങ്ങള്‍ക്ക് സഹായിയായിരുന്ന സ്റ്റാന്‍ലി തോമസ്സിനെയും കുടുംബത്തെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റില്‍ സ്റ്റാന്‍ലി തോമസ് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.

https://www.facebook.com/stanly.thomas.374/posts/1326731687382666?pnref=story

 

യുകെ മലയാളികളുടെ സ്വന്തമായ ബിറ്റിഎം ഫോട്ടോഗ്രാഫി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ബിറ്റിഎം ഫോട്ടോഗ്രാഫിക്ക് വേണ്ടി ബിജു മൂന്നാനപ്പള്ളി പകര്‍ത്തിയ വര്‍ണ്ണ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.facebook.com/bijuthomasthomas/media_set?set=a.10211322497890874.1073741963.1613326385&type=3&pnref=story

https://www.facebook.com/bijuthomasthomas/media_set?set=a.10211328508521136.1073741964.1613326385&type=3&pnref=story

https://www.facebook.com/bijuthomasthomas/media_set?set=a.10211339769922664.1073741965.1613326385&type=3&pnref=story

മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ അവതാരകരായ ജോഷി വാലയില്‍, മരിയ, എലിസ എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയിലെ കൂറ്റന്‍ എല്‍ഇഡി വാളില്‍ സാങ്കേതിക തികവോടെ പശ്ചാത്തല ചിത്രങ്ങളും വീഡിയോയും ഒരുക്കിയ ജെയിംസ് ജോണ്‍, എബിസന്‍, ഷൈന്‍, ഫെര്‍ണാണ്ടസ് തുടങ്ങിയവരും ഒക്കെ ഈ അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണ വിജയമാകാന്‍ കാരണക്കാരായവര്‍ ആണ്. ഈ അവാര്‍ഡ് നൈറ്റിനെ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ നല്ല യുകെ മലയാളികള്‍ക്കും മലയാളം യുകെയുടെ നന്ദി ,,, നന്ദി,, നന്ദി,,,