കാഞ്ഞിരപ്പള്ളി ∙ ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസിലെ ഡ്രൈവർ നെബു സെൽവത്തിനു നേരെയാണ് പ്രസാദ് എന്നയാൾ ആക്രമണം നടത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കത്തി പേപ്പറിൽ പൊതിഞ്ഞ് ബസിലെത്തിയ പ്രതി ഡ്രൈവറെ കുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ ശ്രമിച്ചതിനാൽ ഗുരുതരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബപ്രശ്നമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.