പാപ്പൻ ചികിത്സ സഹായ നിധി ശേഖരണം ഇന്നും തുടരും

പാപ്പൻ ചികിത്സ സഹായ നിധി ശേഖരണം ഇന്നും തുടരും
January 17 08:30 2021 Print This Article

തലവടി : ക്യാൻസർ രോഗിയായ ആനപ്രമ്പാൽ തെക്ക് പതിനൊന്നിൽചിറ കുട്ടിപാപ്പൻെറ തുടർ ചികിത്സയ്ക്കായി ഗ്രാമ വാസികൾ ഇന്നലെ ഭവനങ്ങൾ സന്ദർശിച്ചു. ഇന്നും പ്രദേശത്തെ വീടുകളിൽ സന്ദർശനം നടത്തി ധനസമാഹരണം നടത്തും. വാലയിൽ ബെറാഖാ ഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. റവ.ഫാദർ ഷിജു മാത്യം യജ്ഞം ഉദ്ഘാടനം ചെയ്തു.

45ൽ അധികം വർഷമായി മത്സ്യ കച്ചവടം നടത്തുന്ന പാപ്പന് നടുവ് വേദന അനുഭവപെട്ടതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാൻസർ ബാധിച്ചതായി അറിഞ്ഞത്. ഏക മകൻ ഓട്ടോറിക്ഷ തൊഴിലാളിയാണ്. തുടർ ചികിത്സക്കും പരിശോധനകൾക്കും , ശസ്ത്രക്രിയയ്ക്കും മറ്റും യാതൊരു നിർവാഹവും ഇല്ലാത്തതിനെ തുടർന്നാണ് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ രക്ഷാധികാരിയായി സമിതി രൂപികരിച്ചതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജെയിംസ് ചീരംകുന്നേൽ (ജനറൽ കൺവീനർ),കെ.കെ. ഉത്തമൻ (കൺവീനർ) ,സി.കെ പ്രസന്നൻ (സെക്രട്ടറി), ടി.ഡി.സുരേന്ദ്രൻ, വർഗ്ഗീസ് വർഗ്ഗീസ്, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ , അജയൻ മറ്റത്തിൽ എന്നിവർ നേതൃത്വം നല്കി.

പാപ്പൻ്റെ അക്കൗണ്ട് നമ്പർ. 10380100164577.
FDRL0001038

9061805661

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles