ദിലീപിനെ അമ്മ സംഘടനയിൽ തിരികെ എടുക്കുന്നില്ലേ എന്ന ചോദ്യം യോഗത്തിൽ ഉന്നയിച്ചത് നടി ഊർമിള ഉണ്ണിയാണ്. ഈ തീരുമാനത്തെ എല്ലാവരും കൈയടിച്ച് പാസാക്കുകയായിരുന്നു. ഊർമിള ഉണ്ണിയുടെ നിലപാടിലും ചോദ്യത്തിലുമുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുകയാണ്. ഇതിന് പിന്നാലെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർമിള ഉണ്ണിയുടെ നിലപാട് കോഴിക്കോട്ടെ മാധ്യമപ്രവർത്തകര്‍ ആരാഞ്ഞത്.

നിങ്ങളും ഒരു അമ്മയല്ലേ, മകളുടെ ഭാവിയിൽ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവം നടന്നതിനെ എങ്ങനെയാണ് ഇങ്ങനെ കാണാൻ സാധിക്കുന്ന ചോദ്യത്തിന്, തീർത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടിയിൽ നിന്നും ഉണ്ടായത്. ‘അമ്മേ കാണണം, അമ്മേ.. അമ്മേ’, ‘ഒരു ഫോൺവരുന്നു നോക്കട്ട?’ എന്നീതരത്തിൽ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയതെന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.

നടിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള മറ്റുചോദ്യങ്ങൾക്ക്, വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്, മാധ്യമങ്ങൾ കുറച്ചുകൂടി പോസ്റ്റീവാകൂ, എന്റെ മകളുടെ ഷോർട്ട്ഫിലിമിനെക്കുറിച്ചൊക്കെ ചോദിച്ചുകൂടെ എന്നുള്ള ഉപദേശവും മറുചോദ്യവുമാണ് ലഭിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത് അടക്കമുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തി.

ദീപാനിശാന്തിന്റെ കുറിപ്പ് വായിക്കാം…..

ചുറ്റും നിന്ന് ഇവരോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു! സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നത്. പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു!

ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :

‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ…. അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം… എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ…ന്ന് ട്ടാ….!’

മുഴുവൻ വീഡിയോ ഇവിടെ ഇടാൻ നിവൃത്തിയില്ല.. വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടും!

https://m.facebook.com/story.php?story_fbid=915722715301092&id=100005901160956