തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. കേസുമായി ബന്ധപ്പെട്ട രേഖകളിൽ തിരുത്തൽ വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ ഇടപെടലുണ്ടായെന്ന പരാതിയിലായിരുന്നു പ്രത്യേക അന്വേഷണം. കേസിലെ പ്രതികൾക്ക് അനുകൂലമായി നടപടികൾ സ്വീകരിച്ചെന്ന ആരോപണവും അന്വേഷണസംഘം പരിശോധിച്ചു. റിപ്പോർട്ട് സർക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ മാറ്റം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത്കുമാറിനെതിരായ നടപടി വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് സംവിധാനത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്ന ഈ നടപടി സർക്കാരിന്റെ കർശന നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.