സ്വന്തം ലേഖകൻ

കോവിഡ് വാക്സിൻ കൂടുതൽ ജനകീയമാക്കുന്നതിൻറെ ഭാഗമായി ന്യൂ സൗത്ത് വെയിൽസ് പ്രതിനിധി ഗ്ലാഡിസ് ബെർജിക്ലിയൻ പൊതുജനങ്ങൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി തുടങ്ങി. ചില പ്രദേശങ്ങളിൽ താമസിക്കുന്നവർ കോവിഡ് വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ചില റസിഡൻഷ്യൽ ഏരിയകളിലേയ്ക്കുള്ള പ്രവേശനം വിലക്കും. കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സാമ്പത്തികമായ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാനും, ബിസിനസ് മേഖലയ്ക്ക് ഉണർവുണ്ടാക്കാനും സഹായകരമാണെന്ന് ഗ്ലാഡിസ് പറഞ്ഞു.

‘ വിദേശരാജ്യങ്ങളിലേക്ക് സഞ്ചരിക്കാനോ, ഗവൺമെന്റ് സ്ഥാപനങ്ങൾ തൊഴിലിടങ്ങൾ എന്നിവ സന്ദർശിക്കാനോ കോവിഡ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കും. ചില സ്ഥലങ്ങളിൽ സർക്കാർ തീരുമാനമെടുക്കുമ്പോൾ മറ്റിടങ്ങളിൽ അതത് സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം.

ആസ്ട്രാസെനെക്ക, ഫൈസർ, നോവാവാക്സ് എന്നിവയുമായി ഗവൺമെന്റ് സപ്ലൈ എഗ്രിമെന്റിൽ എത്തിച്ചേർന്നിട്ടുണ്ട്. വാക്സിനുകൾ വിതരണം ചെയ്യുന്നതിനെ സംബന്ധിച്ച് ഗവൺമെന്റ് ഉടൻതന്നെ ചർച്ചകൾ നടത്തും. ഹൈ റിസ് ക് ഹോസ്പിറ്റാലിറ്റി ബിസിനസുകൾ, ഡിപ്പാർട്ട്മെന്റൽ ബിൽഡിങ്ങുകൾ, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ സർവീസ് എൻ‌എസ്‌ഡബ്ല്യു ഷോപ്പ്ഫ്രോണ്ടുകൾ എന്നിവ സന്ദർശിക്കാൻ വാക്സിൻ സ്വീകരിച്ചതിനു തെളിവ് കയ്യിൽ കരുതണം. വാക്സിൻ സ്വീകരിച്ചവരുടെ എൻ എച്ച് എസ് ആപ്പിൽ ഗ്രീൻ ടിക് ഉണ്ടാവുമെന്നും ഗ്ലാഡിസ് പറഞ്ഞു. മിക്ക തൊഴിലിടങ്ങളും, തൊഴിൽദാതാക്കളും വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറും.

അതേസമയം ഓസ്ട്രേലിയയിൽ വാക്സിനേഷൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സ്വമേധയാ തീരുമാനിക്കാമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. ഫൈസർ കോവിഡ് 19 വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വയോധികർ മരിച്ച സാഹചര്യം പരിശോധിച്ചുവരികയാണ്. 29 ഓളം പേർക്ക് സൈഡ് ഇഫക്റ്റുകൾ ഉണ്ടായതായി കണ്ടെത്തി. ഇതിൽ 13 പേരുടെ അവസ്ഥ ഗുരുതരമാണ്. ഇതിനെ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും വിവരങ്ങൾ ലഭിച്ചാലുടൻ പൊതുജനത്തിനെ അറിയിക്കുമെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും ഹണ്ട് പറയുന്നു. കഴിഞ്ഞദിവസം വാക്സിൻ സ്വീകരിക്കുന്നതിനെ സംബന്ധിച്ച് നടത്തിയ സർവ്വേയിൽ മുക്കാൽ ശതമാനത്തോളം പേരും സന്നദ്ധതയാണ് അറിയിച്ചത് എന്നത് തന്നെ ശുഭസൂചകമാണെന്നും അദ്ദേഹം പറഞ്ഞു.