ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രി: യുകെയിലെ വിസ തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടികൾക്ക് ഒരുങ്ങി ഹോം സെക്രട്ടറിഷബാന മഹമൂദ്. യൂറോപ്യൻ യൂണിയൻ പൗരന്മാർക്കായി ബ്രെക്‌സിറ്റിന് ശേഷം കൊണ്ടുവന്ന നീയമങ്ങൾ ദുരുപയോഗം ചെയ്ത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ 1124 പേരടക്കം 6000ത്തിലധികം വിദേശികൾ സ്ഥിരതാമസാവകാശം നേടിയതായാണ് ഹോം ഓഫീസ് കണ്ടെത്തിയത് . വ്യാജ വിവാഹങ്ങൾ, കൃത്രിമ രേഖകൾ, ഇടനിലക്കാരായ വിസ ഏജൻസികൾ എന്നിവയുടെ സഹായത്തോടെ അപേക്ഷകൾ തയ്യാറാക്കിയതിൽ ചില നിയമ സ്ഥാപനങ്ങൾക്കും പങ്കുണ്ടെന്ന സംശയമാണ് അധികൃതർ ഉയർത്തുന്നത്. അപേക്ഷകളിൽ സോളിസിറ്റർ സ്ഥാപനങ്ങളുടെ പങ്ക് പരിശോധിച്ച് കർശനമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാജ അഭയാർത്ഥി അപേക്ഷകൾക്കായി സ്വവർഗാനുരാഗികളായി നടിക്കുന്ന തട്ടിപ്പുകളും നടക്കുന്നുണ്ടെന്ന ബിബിസി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് കൂടുതൽ നടപടികൾക്കായി സർക്കാരിന്റെ മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികൾ അടക്കമുള്ള അപേക്ഷകർ സ്വന്തം രാജ്യങ്ങളിൽ ജീവിക്കാൻ കഴിയില്ലെന്ന വാദം ഉന്നയിച്ച് ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നതായാണ് കണ്ടെത്തൽ. ഇത്തരം വ്യാജ അപേക്ഷകൾക്ക് നിയമ സഹായം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ശബാന മഹ്മൂദ് മുന്നറിയിപ്പ് നൽകി. അഭയാർത്ഥി അപേക്ഷകളിൽ ഏകദേശം 35 ശതമാനം വരെ വ്യാജമാണെന്ന വിലയിരുത്തലും പുറത്തുവന്നിട്ടുണ്ട്.

ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ പൗരന്മാർക്കായി മാത്രം രൂപപ്പെടുത്തിയ ഈ സ്‌കീം പിന്നീട് “ബാക്ക്‌ഡോർ” വഴിയായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് വിമർശനം. കഴിഞ്ഞ വർഷം മാത്രം 6700ലേറെ പേർ ഈ വഴി സ്ഥിരതാമസാവകാശം നേടിയപ്പോൾ, മൂന്ന് വർഷത്തിനിടെ 78,000ത്തിലധികം അപേക്ഷകൾ ലഭിക്കുകയും 33,000ത്തിലധികം അംഗീകരിക്കുകയും ചെയ്തു. വിസ ലഭിക്കാനായി വ്യാജ വിവാഹ കരാറുകൾ വരെ ഉണ്ടാക്കിയതും, ചിലർ ഏജൻസികൾക്ക് ആയിരക്കണക്കിന് പൗണ്ട് നൽകിയതും പുറത്തുവന്നതോടെ വലിയ വിസ റാക്കറ്റ് നിലനിന്നിരുന്നുവെന്ന സംശയം ശക്തമാകുകയാണ്.