ഷാരൂഖ് ഖാനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനെ കുറിച്ചും സംസാരിക്കാതിരിക്കാനാകില്ല. 1988 ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും തങ്ങളുടെ പ്രണയം തുടരുകയാണ്. ഇരുവരുടേയും പ്രണയകഥയും എല്ലാവര്‍ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം അവര്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്.

ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈയില്‍ വച്ച് 1991 ഒക്ടോബര്‍ 25ന് ഗൗരിയെ വിവാഹം കഴിക്കുകയായിരുന്നു. സ്‌ക്രീനിലെ കിംഗ് ഓഫ് റൊമാന്‍സ് ജീവിതത്തിലും കിംഗ് ഓഫ് റൊമാന്‍സ് തന്നെയാണ്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളേയും താഴ്ചകളേയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ട്.

ഹേമ മാലിനി കാരണം ഷാരൂഖിന്റേയും ഗൗരിയുടേയും വിവാഹ രാത്രി ഏതാണ്ട് കുളമായതാണ്. സംഭവം ഇന്നും ഷാരൂഖും ഗൗരിയും മറന്നിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം ദില്‍ ആഷാ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. ഹേമ മാലിനിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ഈ ചിത്രം. ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സിനിമ വളരെ പ്രധാനപ്പെട്ടതായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹ ദിവസം ഷാരൂഖിനെ ഹേമ മാലിനി വിളിക്കുകയും തന്നെ കാണണമെങ്കില്‍ ഷൂട്ടിംഗ് സെറ്റിലേക്ക് വരാന്‍ പറയുകയായിരുന്നു. ഇതോടെ തന്റെ വധുവിനേയും കൂട്ടി ഷാരൂഖ് ലൊക്കേഷനില്‍ എത്തുകയായിരുന്നു. ഷാരൂഖും ഗൗരിയും എത്തുമ്പോള്‍ ഹേമ മാലിനി സെറ്റിലുണ്ടായിരുന്നില്ല. ഉടനെ എത്തുമെന്ന് പറഞ്ഞത് പ്രകാരം ഇരുവരും കാത്തിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ഗൗരിയെ മേക്കപ്പ് റൂമിലിരുത്തി ഷാരൂഖ് ഷൂട്ടിംഗിലേക്ക് കടന്നു. ഷൂട്ടിംഗ് പുലര്‍ച്ചെ രണ്ട് മണി വരെയായിരുന്നു നീണ്ടു പോയത്. ഷാരൂഖ് തിരികെ വരുമ്പോള്‍ കണ്ടത് മേക്കപ്പ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഗൗരിയെയാണ്.

കല്യാണ വേഷത്തിലിരുന്നായിരുന്നു ഗൗരി ഉറങ്ങിയിരുന്നത്. ഷാരൂഖിന്റെ കണ്ണുകള്‍ നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച. തങ്ങളുടെ ആദ്യ രാത്രി അങ്ങനെ കുളമായത് ഷാരൂഖും ഗൗരിയും ഒരിക്കലും മറക്കില്ലെന്നുറപ്പാണ്. കാലം പിന്നിട്ടപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറിയപ്പോള്‍ നിര്‍മാതാവായി കൂടെ തന്നെ ഗൗരിയുമുണ്ട്. ഇരുവരും പലപ്പോഴും വേദികളില്‍ ഒരിമിച്ച് വരാറുണ്ട്. പരസ്യമായി തന്നെ തന്റെ പ്രിയതമയോടുള്ള പ്രണയം അദ്ദേഹം തുറന്നു കാണിക്കാറുമുണ്ട്.

അതേസമയം കരിയറില്‍ തിരികെ വരാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. 2018ല്‍ പുറത്തിറങ്ങിയ സീറോ വന്‍ പരാജയമായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇടവേള അവസാനിപ്പിച്ച് പുതിയ സിനിമയുടെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. പഠാന്‍ ആണ് പുതിയ സിനിമ. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ സിംഹാസനം തിരികെ നേടാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.