നോർത്ത് വെയിൽസിലെ റെക്സാമിൽ ക്യാൻസർ രോഗത്തോട് പേരാടി മരണമടഞ്ഞ റ്റിന്റു മാത്യു വേങ്ങരയിൽ (35) വയസ് സംസ്കാര ചടങ്ങുകൾ ഏപ്രിൽ 23 -ാം തീയതി വ്യാഴാഴ്ച റെക്സം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. റ്റിന്റു മാത്യു പാലക്കാട് സ്വദേശിയാണ്. അഞ്ചു വയസുള്ള കുട്ടി ഉണ്ട്. റെക്സം മെയിലർ ഹോസ്പിറ്റലിലെ സ്റ്റാഫ്നേഴ്സ് ആയിരുന്നു. റ്റിന്റു യു.കെയിൽ എത്തിയിട്ട് നാലു വർഷത്തോളമായിരുന്നു.
ഒന്നര വർഷം മുൻപ് ബ്രസ്റ്റ് ക്യാൻസർ തിരിച്ചറിഞ്ഞ് ട്രീറ്റ്മെന്റ് പൂർത്തിയാക്കി വളരെ സന്തോഷത്തോടും ആരോഗ്യത്തോടും തിരിച്ച് ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷമാണ് വീണ്ടും കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് ബ്രെയിൻ ട്യൂമർ സ്റ്റേജ് ഫോർ തിരിച്ചറിഞ്ഞത്. മറ്റ് ചികിൽസകൾ ഒന്നും നടത്താൻ കഴിയാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിൽ കഴിയവേയാണ് ഏപ്രിൽ 6 -ാം തീയതി വൈകിട്ട് 7- മണിക്ക് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് റ്റിന്റു യാത്രയായത്.

26 -ാം തീയതി രാവിലെ 10 മണിക്ക് റെക്സം കത്തീഡ്രലിൽ എത്തിക്കുന്ന ഭൗതികശരീരം 10 മുതൽ 11.30 വരെ സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും ആദരം അർപ്പിക്കുന്നതിനുള്ള സമയമാണ്. തുടർന്ന് 11.45 – മണിക്ക് നോർത്ത് വെയിൽസ് സീറോ മലബാർ രൂപതാ ഇൻ ചാർജ് റെവ.ഫാദർ സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പിസും അനുസ്മരണവും നടത്തുന്നു. 2 – മണിയോടെ മൃതദേഹം റ്റിൻറുവിന്റെ ആഗ്രഹപ്രകാരം സംസ്കരിക്കുന്നതിനായി റെക്സം പ്ലാസ് ആക്റ്റൺ സെമിത്തേരിയിലേക്ക് കൊണ്ടു പോയി പ്രത്യേക പ്രാർത്ഥനയും സംസ്കാര ശുശ്രൂഷകളും നടത്തപ്പെടുന്നു.

എപ്പോഴും സന്തോഷത്തിലും ചെറു പുഞ്ചിരിയോടെ സംസാരിച്ച്ജീവിച്ച ടിന്റു ഏതു വേദനയും പോസിറ്റീവ് ആയി മാത്രമാണ് കണ്ടിരുന്നത്. ആയതിനാൽ ടിന്റു വിന്റെ ആഗ്രഹം സംസ്കാരത്തിൽ പങ്കെടുക്കുന്നവർ കളർഫുൾ ആയ ഡ്രസ്സുകൾ ധരിച്ചു പോസിറ്റീവ് ആയി സന്തോഷത്തോടെ അവളെ യാത്രയാക്കണമെന്നതാണ്..

സംസ്കാര ചടങ്ങുകൾ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം

St. Mary’s Cathedral
Regent Street
Wrexham. LL11 1RB.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Cemetery address.

Plas Acton Cemetery
Plas Acton Road
Wrexham.
LL114 RG.

FUNERAL SERVICE LIVE STREAMING | MRS TINTU MATHEW | 23TH APRIL | 10 AM ONWARDS